ഡ്രഡ്ജർ എത്തി: ഇളന്തിക്കര-^കോഴിത്തുരുത്ത് ബണ്ട് നിർമാണം ഉടൻ

ഡ്രഡ്ജർ എത്തി: ഇളന്തിക്കര--കോഴിത്തുരുത്ത് ബണ്ട് നിർമാണം ഉടൻ പറവൂർ: ഇളന്തിക്കര- കോഴിത്തുരുത്ത് മണൽ ബണ്ട് നിർമാണത്തിന് ഡ്രഡ്ജർ കണക്കൻകടവിലെത്തി. സാമഗ്രികൾ ഒരുക്കിയശേഷം വെള്ളിയാഴ്ചയോടെ നിർമാണം ആരംഭിക്കും. പെരിയാറിൽനിന്ന് ചാലക്കുടിയാറിലേക്ക് ഓരുവെള്ളം കയറുന്നത് തടയാനാണ് ഇളന്തിക്കരയിൽനിന്ന് കോഴിത്തുരുത്തിലേക്ക് മണൽ ബണ്ട് നിർമിക്കുന്നത്. കഴിഞ്ഞമാസം അവസാനത്തോടെ ഡ്രഡ്ജർ എത്തിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും തടസ്സങ്ങൾ നേരിട്ടതിനെത്തുടർന്നാണ് വൈകിയത്. മേജർ ഇറിഗേഷൻ വകുപ്പാണ് ബണ്ട് നിർമിക്കുന്നത്. കഴിഞ്ഞ വർഷം ബണ്ട് നിർമാണം വൈകിയതിനാൽ പുത്തൻവേലിക്കരയിൽ അഞ്ചു മാസത്തോളം ഉപ്പുെവള്ളമാണ് ലഭിച്ചത്. മേഖലയിലെ കൃഷിയെയും കാര്യമായി ബാധിച്ചിരുന്നു. ഇത്തവണ ഇത് ഒഴിവാക്കാൻ ബണ്ട് നിർമാണം വേഗത്തിലാക്കിയെങ്കിലും തടസ്സങ്ങളുണ്ടായി. കണക്കൻകടവ് െറഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകളിൽ ചോർച്ചയുള്ളതിനാലാണ് ഓരോ വർഷവും മണൽ ബണ്ട് നിർമിക്കേണ്ടിവരുന്നത്. ഒരു ഷട്ടർ താഴാത്തതും മറ്റു ഷട്ടറുകളിലൂടെ വെള്ളം ചോരുന്നതും മൂലമാണ് ചാലക്കുടിയാറിലേക്ക് ഓരുവെള്ളം കയറുന്നത്. പുഴയിൽനിന്നും മണ്ണ് പമ്പ് ചെയ്താണ് ബണ്ട് നിർമിക്കുന്നത്. രണ്ടാഴ്ചയിലധികം വേണ്ടിവരും ബണ്ട് പൂർത്തിയാകാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.