ലഹരിമാഫിയക്കെതിരെ പരാതി നൽകിയവർക്ക് മർദനം

നെട്ടൂർ: ലഹരിമാഫിയക്കെതിരെ പരാതി നൽകിയ കുടുംബനാഥനും മകനും മർദനം. നെട്ടൂർ പഴമഠത്തിൽ ആൻറണി (64), മകൻ അനിൽ (25) എന്നിവർക്കാണ് മർദനമേറ്റത്. ഇരുവെരയും എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. നെട്ടൂർ മൈത്രി റസിഡൻറ് അസോസിയേഷൻ ഖജാൻജിയായ ആൻറണിയുടെ വീടിന് സമീപത്തെ ഇരുനിലവീട് വാടകക്കെടുത്ത് താമസിക്കുന്നവർ കഞ്ചാവ് വിൽപന നടത്തുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. തുടർന്ന് ഇതിനെതിരെ അസോസിയേഷ​െൻറ നേതൃത്വത്തിൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതി​െൻറ വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് ആൻറണി പറഞ്ഞു. ആൻറണിയുടെ വീട്ടിൽ അസോസിയേഷ​െൻറ യോഗം കൂടാനിരിക്കെ ഇതിന് തൊട്ട് മുമ്പായിരുന്നു മർദനം. വിവരമറിഞ്ഞ് പനങ്ങാട് പൊലീസ് സ്ഥലത്തെത്തി. ആൻറണിയെ മർദിച്ച സംഘത്തിലെ ജിത്തു (25) എന്ന യുവാവിനെ പിടികൂടുകയും ചെയ്തു. മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ വിവിധ െറസിഡൻറ് അസോസിയേഷനുകൾ പ്രതിഷേധിച്ചു. കുമ്പളത്ത് െറയിൽേവ ക്രോസ് ബാർ തകരാറിലായി നെട്ടൂർ: വൈൻഡിങ് റോപ്പ് പൊട്ടി കുമ്പളം െറയിൽേവ ഗേറ്റിലെ ക്രോസ് ബാർ വീണ്ടും തകരാറിലായി. ഇതേതുടർന്ന് ചൊവ്വാഴ്ചയും ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് ആറോടെ കാറിടിച്ചതിനെ തുടർന്ന് ഗേറ്റ് തകരാറിലായിരുന്നു. തുടർന്ന് രാത്രി 8.30ഒാടെയാണ് തകരാർ പരിഹരിച്ച് ഗേറ്റ് തുറക്കാനായത്. ചൊവ്വാഴ്ച രാവിലെ 7.30ഒാടെയാണ് വീണ്ടും ഗേറ്റ് തകരാറിലായത്. ട്രെയിൻ കടന്നുപോയശേഷം ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് ഗേറ്റ് തകരാറിലായത്. തുടർന്ന് മൂന്ന് മണിക്കൂർ ഗേറ്റ് അടഞ്ഞുകിടന്നു. ഗേറ്റിനടുത്തെത്തിയപ്പോഴാണ് വാഹനയാത്രികർ വിവരമറിയുന്നത്. പിന്നീട് രണ്ട് കിലോമീറ്ററോളം അധിക യാത്ര ചെയ്യേണ്ടിവന്നതായി നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.