രാജ്യാന്തര ബ്യൂട്ടി ട്രേഡ് ഫെയറിന് തുടക്കമായി

കൊച്ചി: ഓൾ കേരള കോസ്മെറ്റിക്സ് സെയിൽസ് ആൻഡ് സപ്ലൈസ് അസോസിയേൻ സംഘടിപ്പിക്കുന്ന രാജ്യാന്തര ബ്യൂട്ടി ട്രേഡ് ഫെയറിന് തുടക്കമായി. ഹെയർ കട്ടിങ് രംഗത്തെ നൂതന പ്രവണതകൾ പരിചയപ്പെടുത്തുന്ന സെഷനുകൾക്ക് പുറമെ പ്രശസ്ത ഹെയർ ഡിസൈനർമാർ നയിക്കുന്ന ഡെമോ സെഷനുകളും ഒരുക്കിയിട്ടുണ്ട്. വ്യത്യസ്ത ലൈവ് ബ്രൈഡൽ മേക്കപ്പ് ഷോ നവ്യാനുഭവമായി. ബ്യൂട്ടി, കോസ്മറ്റിക് മേഖലയിലെ ഉപകരണങ്ങളും സൗദര്യവർധക വസ്തുക്കളും പരിചയപ്പെടുത്തുന്ന സ്റ്റാളുകളുമുണ്ട്. അഞ്ച് മിനിറ്റിൽ ഹെയർ സേഫ്റ്റൻ ചെയ്യുന്ന ഉപകരണങ്ങൾ മുതൽ സ്വന്തമായി ചെയ്യാവുന്ന ഹെയർ കളറിങ്, ഹെയർ ഡിസൈനിങ് രീതികളും പരിചയപ്പെടുത്തുന്നു. കോസ്മെറ്റിക്സ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവ കമ്പനി വിലയ്ക്ക് വാങ്ങാവുന്ന സൗകര്യവും എക്സ്പോയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അസോസിയേഷൻ രക്ഷാധികാരി അനിൽ ജോബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രവേശനം സൗജന്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.