സ്വകാര്യബസ്​ ബൈക്കിലിടിച്ച്​ യുവാവിന്​ ഗുരുതര പരിക്ക്​

വള്ളികുന്നം: സ്വകാര്യബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. കായംകുളം കൊറ്റുകുളങ്ങര മീനംതറയിൽ സാഹിലിനാണ് (19) പരിക്കേറ്റത്. യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റു. കാമ്പിശ്ശേരി-ചൂനാട് റോഡിൽ മണക്കാട് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം തിങ്കളാഴ്ച വൈകീട്ട് 5.30ഒാടെയായിരുന്നു അപകടം. വള്ളികുന്നം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.