ടെൻറ്​ കത്തിനശിച്ച കേസ്​: ശെൽവരാജിന്​ മുൻകൂർ ജാമ്യം

കൊച്ചി: സുരക്ഷാ ചുമതലയുണ്ടായിരുന്ന െപാലീസുകാരുടെ ട​െൻറ് കത്തിനശിച്ച കേസിൽ മുൻ എം.എൽ.എ ആര്‍. ശെല്‍വരാജിന് ഹൈകോടതി മുൻകൂർജാമ്യം അനുവദിച്ചു. സംഭവം ഗൗരവമേറിയതാണെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും വ്യക്തമാക്കിയാണിത്. കേസും അന്വേഷണവും രാഷ്ട്രീയപകപോക്കലാണെന്നും 2013ലെ സംഭവത്തി​െൻറ പേരിൽ പുതിയ കേസെടുത്തത് അനാവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ശെൽവരാജ് കോടതിയെ സമീപിച്ചത്. സി.പി.എം എം.എൽ.എയായിരുന്ന ശെല്‍വരാജ് 2012ൽ രാജിവെച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. ആക്രമണഭീഷണിയെ തുടര്‍ന്ന് സർക്കാർ പൊലീസ് സംരക്ഷണം നൽകി. െപാലീസുകാര്‍ക്കുവേണ്ടി വീടിനടുത്ത് സ്ഥാപിച്ച ട​െൻറ് 2013 മാര്‍ച്ച് 29ന് കത്തിനശിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം അവസാനിപ്പിച്ചു. പിന്നീട് ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പുനരന്വേഷണത്തിന് ഉത്തരവിടുകയും ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു. നാലുതവണ ചോദ്യംചെയ്ത പശ്ചാത്തലത്തിലാണ് മുൻകൂർ ജാമ്യംതേടി കോടതിയെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.