റിങ് റോഡ് നിർമാണം പൂർത്തിയാക്കണം ^ഏരിയ സമ്മേളനം

റിങ് റോഡ് നിർമാണം പൂർത്തിയാക്കണം -ഏരിയ സമ്മേളനം മൂവാറ്റുപുഴ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റിങ് റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് സി.പി.എം മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിൽ ഗതാഗതക്കുരുക്കുമൂലം ഏറ്റവും കൂടുതൽ യാത്രാദുരിതമുള്ളത് മൂവാറ്റുപുഴയിലാണ്. കൊച്ചി--മധുര ദേശീയപാതയും എം.സി റോഡും സന്ധിച്ച് കടന്നുപോകുന്ന മൂവാറ്റുപുഴ നഗരത്തിൽ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് റോഡുകളുടെ നവീകരണവും റിങ് റോഡ് നിർമാണവും ഉടൻ പൂർത്തിയാക്കണം. കടാതി -130 കവല ബൈപാസ് ഉടൻ പൂർത്തിയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംഘടന റിപ്പോർട്ടിന്മേൽ സംസ്ഥാന കമ്മിറ്റി അംഗം സി.എൻ. മോഹനനും പ്രവർത്തന റിപ്പോർട്ടിൻമേൽ ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരനും മറുപടി പറഞ്ഞു. കെ.പി. രാമചന്ദ്രൻ പ്രമേയവും എം.എ. സഹീർ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി പി. രാജീവ്, ജില്ല സെക്രേട്ടറിയറ്റ് അംഗം പി.ആർ. മുരളീധരൻ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച വൈകീട്ട് 4.30ന് മേക്കടമ്പ് പഞ്ചായത്ത് പടിയിൽനിന്ന് തുടങ്ങുന്ന ബഹുജനറാലിയും ചുവപ്പുസേന പരേഡും വാളകത്ത് സമാപിക്കും. തുടർന്ന് കെ.കെ. പാച്ചു ആശാൻ നഗറിൽ ചേരുന്ന പൊതുസമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗം സി.എൻ. മോഹനൻ, എം. സ്വരാജ് എം.എൽ.എ എന്നിവർ പങ്കെടുക്കും. തുടർന്ന് കൊച്ചിൻ മൻസൂറി​െൻറ വയലാർ ഗാനസന്ധ്യയുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.