'മുഹമ്മദ് നബിയെ അറിയാൻ' പ്രഭാഷണം

നെട്ടൂർ: മാനവകുലത്തി​െൻറ മാർഗദർശിയും സാമൂഹിക പരിഷ്കർത്താവും സമത്വത്തി​െൻറ സന്ദേശ വാഹകനുമായിരുന്നു പ്രവാചകൻ മുഹമ്മദ് നബി എന്ന് ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം. അത് മനസ്സിലാക്കുമ്പോൾ മാത്രമാണ് നബിയെ പ്രകീർത്തിക്കുന്നതിന് അർഥമുണ്ടാകുക. സർവൻറ്സ് ഓഫ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 'മുഹമ്മദ് നബിയെ അറിയാൻ' എന്ന പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെട്ടൂർ ഹിദായത്തുൽ ഇസ്ലാം മദ്റസയിൽ നടന്ന പരിപാടിയിൽ സർവൻറ്സ് ഓഫ് സൊസൈറ്റി ചെയർമാൻ പി.എ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് പ്രഭാഷണം നടത്തി. സ്കൂൾ വിദ്യാർഥികളെയും മദ്റസ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. മരട് നഗരസഭ അധ്യക്ഷ സുനില സിബി, വൈസ് ചെയർമാൻ ജബ്ബാർ പാപ്പന, ഡിവിഷൻ കൗൺസിലർ ജമീല മുഹമ്മദ്, എം.എ. ഹംസ, കെ.കെ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ഐ.ആർ.ഡബ്ല്യു മേഖല ക്യാമ്പ് എടവനക്കാട്: തെക്കൻ മാലിപ്പുറം സ്മാർട്ട് സ്കൂളിൽ നടന്ന ഐഡിയൽ റിലീഫ് വിങ് എറണാകുളം മേഖല ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ ഫയർ ആൻഡ് റെസ്ക്യൂ പരിശീലനം ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നഫീസ സുബൈർ ഉദ്ഘാടനം ചെയ്തു. എളങ്കുന്നപ്പുഴ അഗ്നിശമന സേന സ്റ്റേഷൻ ഓഫിസർ ജോഷി, ഫയർമാൻ രഞ്ജിത്ത് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ക്യാമ്പിനോടനുബന്ധിച്ച് ഒരു കുടുംബത്തിന് വീടുവെക്കാൻ ആവശ്യമായ നിലം നികത്തിയെടുക്കൽ പ്രവൃത്തി പഞ്ചായത്ത് അംഗം സിനില പ്രവീൺ ഉദ്ഘാടനം ചെയ്തു. ഐ.ആർ.ഡബ്ല്യു സംസ്ഥാന ജനറൽ കൺവീനർ വി.ഐ. ഷമീർ, മേഖല ലീഡർ അബ്ദുൽ മജീദ്, സ്മാർട്ട് ഡയറക്ടർ സഫ്വാൻ, ഏരിയ രക്ഷാധികാരി ഐ.എ. ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.