മിനിമം വേതനം; കരടു നിർദേശം അംഗീകരിക്കില്ലെന്ന്​ സ്വകാര്യ ആശുപത്രികൾ

കൊച്ചി: ജീവനക്കാർക്ക് സർക്കാർ കരടു വിജ്ഞാപനത്തിൽ നിർദേശിക്കുന്ന വേതന വർധന അംഗീകരിക്കാനാകില്ലെന്ന് സ്വകാര്യ ആശുപത്രികളുടെ ഏകോപന സമിതിയായ കേരള െഹൽത്ത് കെയർ പ്രൊവൈഡേഴ്സ് കോഒാഡിനേഷൻ കമ്മിറ്റി. ഇതിനെതിരെ ആക്ഷേപം നൽകാനും ജനുവരി 11ന് സ്വകാര്യ ആശുപത്രി സംരക്ഷണ ദിനമായി ആചരിക്കാനും പ്രഥമ ജനറൽ ബോഡി തീരുമാനിച്ചു. ജോലിയിൽ കയറുേമ്പാൾ തന്നെ 20,000 മുതൽ 34,000 വരെയാണ് കരടിൽ നിർദേശിക്കുന്ന േവതനം. നേരേത്ത മന്ത്രിമാരും മറ്റുമായി നടത്തിയ ചർച്ചയിലെ തീരുമാനം 18,200 മുതൽ 23,400 വരെയായിരുന്നു. ഇപ്പോഴത്തെ നിർദേശം അംഗീകരിച്ചാൽ ചെറുകിട, ഇടത്തരം സ്വകാര്യ ആശുപത്രികളെല്ലാം അടച്ചുപൂേട്ടണ്ടി വരും. െഎ.എം.എ േഹാസ്പിറ്റൽ ബോർഡ്, ഇന്ത്യൻ െഡൻറൽ അസോസിയേഷൻ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ, മെഡിക്കൽ കോളജ് മാനേജ്മ​െൻറ് അസോസിയേഷൻ തുടങ്ങിയ സംഘടനകളൊക്കെ ഉൾപ്പെട്ടതാണ് കോഒാഡിനേഷൻ കമ്മിറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.