അനധികൃത സ്വത്ത്​: ടോം ജോസിന്​ ക്ലീൻ ചിറ്റ്​

കൊച്ചി: അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസിന് അനധികൃത സ്വത്തില്ലെന്നും വിജിലൻസ് കേസ് അവസാനിപ്പിക്കുന്നതായും റിപ്പോർട്ട്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലെ കേസാണ് അവസാനിപ്പിക്കുന്നത്. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് കേസെടുത്തത്. എന്നാൽ, ടോം ജോസിന് കുടുംബപരമായ ആസ്തിയുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. മഹാരാഷ്ട്രയിലെ സിന്ധു ദുർഗയിൽ 1.63 കോടി രൂപയുടെ ഭൂമി അനധികൃത സ്വത്തിലൂടെ വാങ്ങി എന്നായിരുന്നു ആരോപണം. 2010 മുതൽ 2016 സെപ്റ്റംബർ വരെ കാലയളവിൽ കണക്കിൽപെടാത്ത 1.91 കോടി രൂപ അധിക സ്വത്ത് സമ്പാദിച്ചെന്ന് പ്രഥമവിവര റിപ്പോർട്ടിൽ വിജിലൻസ് വ്യക്തമാക്കിയിരുന്നു. 2.39 കോടി രൂപയാണ് ഇക്കാലയളവിലെ ടോം ജോസി​െൻറ സമ്പാദ്യമെന്നും ഇത് യഥാർഥ വരുമാനത്തെക്കാൾ 62.35 ശതമാനം അധികമാണെന്നുമായിരുന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ പ്രഥമവിവര റിപ്പോർട്ടിൽ പറ‍ഞ്ഞിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.