അറബിക് കലോത്സവം: പെരുമ്പാവൂരിന് ഇരട്ടക്കിരീടം

മൂവാറ്റുപുഴ: ജില്ല അറബിക് കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും ചാമ്പ്യന്മാരായതോടെ പെരുമ്പാവൂര്‍ ഉപജില്ലക്ക് ഇരട്ടക്കിരീടം. കഴിഞ്ഞദിവസം യു.പി വിഭാഗത്തിലും പെരുമ്പാവൂര്‍ ജേതാക്കളായിരുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 85 പോയേൻറാടെയാണ് കിരീടനേട്ടം. 77 പോയേൻറാടെ നോര്‍ത്ത് പറവൂര്‍ രണ്ടാമതെത്തി. മൂന്നാം സ്ഥാനത്തെത്തിയ ആലുവക്ക് 70 പോയൻറ് ലഭിച്ചു. 68 പോയേൻറാടെ വൈപ്പിന്‍, 66 പോയേൻറാടെ മൂവാറ്റുപുഴ എന്നീ ഉപജില്ലകളാണ് നാലും അഞ്ചും സ്ഥാനങ്ങളിലെത്തിയത്. സ്‌കൂള്‍ വിഭാഗത്തില്‍ 63 പോയൻറുനേടി എടവനക്കാട് ഹിദായത്തുല്‍ ഇസ്‌ലാം എച്ച്.എസ്.എസ് ചാമ്പ്യന്മാരായി. പനയപ്പിള്ളി എം.ഒ.വി.എച്ച്.എസ്.എസ് ഒരു പോയൻറ് വ്യത്യാസത്തില്‍ (62) റണ്ണേഴ്‌സ് അപായി. യു.പി വിഭാഗത്തില്‍ ചാമ്പ്യന്മാരായ തമ്മനം എം.പി.എം.എച്ച്.എസ് മൂന്നാം സ്ഥാനം (55) നേടി. പോയൻറ് നേടി 50 കരുമാല്ലൂര്‍ എഫ്.എം.സി.ടി.എച്ച്.എസ് നാലാമതും 45 പോയേൻറാടെ കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈസ്‌കൂള്‍ അഞ്ചാം സ്ഥാനക്കാരുമായി. വിജയിയുടെ ശിക്ഷണത്തിൽ വിജയികൾ മൂവാറ്റുപുഴ: ----------------------------------ഹയർസെക്കൻഡറി വിജയിയുടെ ശിക്ഷണത്തിൽ കന്നട പദ്യം ചൊല്ലലിൽ യു.പി, ഹൈസ്കൂൾ ഒന്നാം സ്ഥാനങ്ങളും നേടിയെടുത്ത് പെരുമാനൂർ ജി.എച്ച്.എസ്.എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം സ്കൂളിലെ അഞ്ജലി എസ്. ഭട്ടിനാണ് ഒന്നാം സ്ഥാനം----------------------------------. യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം അഞ്ജലിയുടെ സഹോദരി അനുഷ എസ്. ഭട്ടും നേടി. അഞ്ജലിതന്നെ പരിശീലനം നൽകിയ എസ്. ശ്രീലക്ഷ്മിക്കാണ് ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം. ഇതോടെ കന്നട പദ്യംചൊല്ലലിൽ സമഗ്രാധിപത്യമാണ് സ്കൂൾ നേടിയത്. നാലു വർഷമായി സംസ്ഥാന കലോത്സവത്തിൽ മികച്ചപ്രകടനം കാഴ്ചവെച്ച പ്രതിഭയാണ് അഞ്ജലി. കർണാടകയിെല ധർമസ്ഥലയിൽനിന്ന് 10 വർഷമായി ഇവരുടെ കുടുംബം കേരളത്തിലെത്തിയിട്ട്. സത്യപ്രകാശ്-ആശ എസ്. പ്രകാശ് എന്നിവരാണ് മാതാപിതാക്കൾ. ആർ. മധുവും സരസ്വതിയുമാണ് ശ്രീലക്ഷ്മിയുെട മാതാപിതാക്കൾ. ലവകുശന്മാരെ ഓർമിച്ച് സീതാദേവി പാടുന്ന വരികളാണ് ശ്രീലക്ഷ്മി ആലപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.