ബി.എം.എസ് പൊതുസമ്മേളനം

ചെങ്ങന്നൂർ: ബി.എം.എസ് ജില്ല സമ്മേളനത്തിന് തുടക്കംകുറിച്ച് നടന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡൻറ് കെ.കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബി. രാജശേഖരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, എം. സലീം, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ബി. ശിവജി സുദർശൻ, എസ്. ആശാമോൾ, ജില്ല സെക്രട്ടറി സി.ജി. ഗോപകുമാർ, ജോയൻറ് സെക്രട്ടറി കെ. സദാശിവൻപിള്ള എന്നിവർ സംസാരിച്ചു. വയലാർ സ്മാരകം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ശബരിമലയാത്ര ചേര്‍ത്തല: വയലാര്‍ രാമവര്‍മയുടെ സ്മൃതിമണ്ഡപം 'ചന്ദ്രകളഭം' പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് വയലാര്‍ ഫാന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കരപ്പുറം രാജശേഖരന്‍ സ്മൃതിമണ്ഡപത്തില്‍ ഇരുമുടി കെട്ടുനിറച്ച് ശബരിമലക്ക് യാത്രതിരിച്ചു. 'ചന്ദ്രകളഭ'ത്തി​െൻറ നിർമാണം നടക്കുന്ന രാഘവപ്പറമ്പിൽ ശനിയാഴ്ച നടന്ന ചടങ്ങില്‍ വയലാറി​െൻറ മകൻ ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മ ഇരുമുടി കെട്ടുനിറച്ച് രാജശേഖര​െൻറ തലയില്‍ വെച്ചുകൊടുത്ത് യാത്രയാക്കി. ഒരുപതിറ്റാണ്ടായി സ്മൃതിമണ്ഡപത്തി​െൻറ നിര്‍മാണം മുടങ്ങിയനിലയിലാണ്. വയലാറി​െൻറ പാട്ടുകളും ചരിത്രരേഖകളും സൂക്ഷിക്കാനും ചരിത്രകാരന്മാര്‍ക്കുള്ള റഫറന്‍സിനും സാംസ്കാരികപരിപാടി നടത്താനുമുള്ള ഒാഡിറ്റോറിയം നശിച്ചനിലയിലാണ്. സര്‍ക്കാറും വയലാര്‍ ട്രസ്റ്റും തിരിഞ്ഞുനോക്കാത്ത അവസ്ഥ നേരിട്ടതോടെയാണ് വയലാർ ഫാന്‍സ് പ്രതിഷേധവുമായി രംഗത്തുവന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.