ഭക്ഷ്യ വിഷബാധ: ഹോട്ടൽ അടച്ചുപൂട്ടി

മൂവാറ്റുപുഴ: അറേബ്യൻ വിഭവമായ അൽഫാം കഴിച്ച എട്ടോളം പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റതിനെത്തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടി. വാഴപ്പിള്ളിയിൽ കവലക്ക് സമീപം പ്രവർത്തിക്കുന്ന റോയൽ ഫുഡ് കോർട്ടാണ് ശനിയാഴ്ച വൈകീട്ട് 5.30ഓടെ അടച്ചുപൂട്ടിയത്. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പുലർച്ചയോടെ വയറ്റിളക്കവും ഛർദിയും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയാണെന്ന് കണ്ടെത്തിയത്. മുടവൂർ പാലത്തിങ്കൽ പുത്തൻപുര ലിപിൻ (29), കടാതി ഇഞ്ചിക്കാലായിൽ ബിജു (42), പൈങ്ങോട്ടൂർ കിലിക്കാട്ടുത്തോട്ടത്തിൽ മഞ്ചേഷ് (33), മൂവാറ്റുപുഴ കടാതി തുറവക്കൽ ഉണ്ണികൃഷ്ണൻ (40), മൂവാറ്റുപുഴ രണ്ടാർ തോട്ടഞ്ചേരി കൊള്ളിപ്ലാക്കൽ രാഹുൽ (29) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവം അറിഞ്ഞതോടെ നാട്ടുകാരും ബന്ധുക്കളും ശനിയാഴ്ച വൈകീട്ടോടെ ഹോട്ടലിന് മുന്നിൽ ബഹളമുണ്ടാക്കി. ഇതറിഞ്ഞ് നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി ഹോട്ടൽ അടച്ചുപൂട്ടുകയായിരുന്നു. ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രാജിദിലീപി​െൻറ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർമാർ, ഫുഡ് ഇൻസ്പെക്ടർമാർ എന്നിവർ ഹോട്ടലിൽ എത്തി പരിശോധന നടത്തിയശേഷമാണ് ഹോട്ടൽ പൂട്ടിച്ചത്. കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായാണ് അറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.