പ്രധാനമന്ത്രിയുടെ ഒ.ബി.സി വാദം രാഷ്​ട്രീയ നേട്ടത്തിനെന്ന് രാജിവെച്ച എം.പി

മുംബൈ: പിന്നാക്ക ജാതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ ചോദ്യംചെയ്ത് കഴിഞ്ഞ ദിവസം രാജിവെച്ച മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി നാന പടോലെ, മോദിയുടെ അവകാശവാദം തെരഞ്ഞെടുപ്പ്, രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണെന്നും പിന്നാക്കക്കാര്‍ക്കായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും പടോലെ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. പ്രധാനമന്ത്രി യഥാര്‍ഥത്തില്‍ പിന്നാക്കക്കാരനാണോ എന്നതില്‍ സംശയമുണ്ടെന്നും 'ദ ഹിന്ദു' പത്രത്തിന് നല്‍കിയ അഭിമുഖത്തിലും പടോലെ ആവര്‍ത്തിച്ചു. പിന്നാക്കക്കാരുടെ ഉന്നമനത്തിനായി ഒരു വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട തനിക്കു നേരെ പ്രധാനമന്ത്രി ആക്രോശിച്ചതായി പടോലെ ആരോപിച്ചു. മണിശങ്കര്‍ അയ്യര്‍ക്കുള്ള മറുപടിയായി താഴ്ന്ന ജാതിക്കാരനായതിനാലാണ് കോണ്‍ഗ്രസ് തന്നെ ആക്രമിക്കുന്നതെന്ന് മോദി പ്രതികരിച്ചതാണ് രാജിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് പാര്‍ട്ടി അംഗത്വവും എം.പി സ്ഥാനവും നാന പടോലെ രാജിവെച്ചത്. കര്‍ഷക വിഷയം ഉയര്‍ത്താന്‍ ശിവസേന പ്രസിഡൻറ് ഉദ്ധവ് താക്കറെ, കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, അശോക് ചവാന്‍ എന്നിവരുടെ സഹായം തേടിയതായും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.