സ്വപ്നക്കൂട് ഭവനപദ്ധതി താക്കോൽദാനം

കിഴക്കമ്പലം: കുടുംബശ്രീ സി.ഡി.എസി​െൻറ നേതൃത്വത്തിൽ കാരുകുളം വാർഡിൽ പണിത സ്വപ്നക്കൂട് ഭവനപദ്ധതിയുടെ താക്കോൽദാനം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ഇന്നസ​െൻറ് എം.പി നിർവഹിക്കുമെന്ന് കുടുംബശ്രീ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വി.പി. സജീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ് വിതരണം, ലിങ്കേജ് വായ്പ സബ്സിഡി വിതരണം, സംഘകൃഷിക്കുള്ള ഇൻസ​െൻറിവ് വിതരണം, അയൽക്കൂട്ടങ്ങൾക്കുള്ള റിവോൾവിങ് ഫണ്ട് വിതരണം എന്നിവയും നടക്കും. 15 വർഷംകൊണ്ട് കുടുംബശ്രീ നാലുകോടി രൂപ െചലവഴിച്ചതായി ഭാരവാഹികൾ പറഞ്ഞു. ഇക്കാലയളവിൽ 20 കോടിയുടെ പരസ്പരവായ്പ വിതരണം ചെയ്തു. ചെയർപേഴ്സൻ മാർഗരറ്റ് എബ്രഹാം, സൂസൺ ജോണി, മേരി അഗസ്റ്റിൻ, ഏലിയാമ്മ വർഗീസ്, സിജിബാബു, പ്രതിഭ ആൻറണി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഈരക്കാട് തോടി​െൻറ ബണ്ട് തകർന്നു; വെള്ളം കിട്ടാതെ കർഷകർ ദുരിതത്തിൽ തടയണ വിഫലമായി കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ ഈരക്കാട് തോടി​െൻറ ബണ്ട് തകർന്ന് വെള്ളം പാഴായിപ്പോകുന്നു. ഇതുമൂലം കൃഷി ചെയ്യാനാകാതെ കർഷകർ വലയുന്നു. തടയണ ഉപയോഗിച്ച് വെള്ളം കെട്ടിനിർത്താൻ ശ്രമിച്ചെങ്കിലും തോടി​െൻറ ഭിത്തി തകർന്നതിനാൽ ആവശ്യത്തിന് വെള്ളം പാടശേഖരത്തിലേക്ക് ഒഴുകുന്നില്ല. ബണ്ട് തകർന്ന് സമീപത്തെ തരിശുപാടത്തേക്ക് ഒഴുകുന്ന വെള്ളം തടയണയുടെ മറുഭാഗത്താണ് എത്തുന്നത്. പാലത്തറ തടയണ ഭാഗത്ത് വെള്ളം പാടശേഖരത്തിലേക്ക് ഒഴുകാത്തതിനാൽ കൃഷി നശിക്കുന്ന അവസ്ഥ. ഇതോടെ 36 ഏക്കർ വരുന്ന പാടശേഖരത്തിൽ നട്ട ഞാർ പറിച്ചുനടാനാകാതെ വിഷമിക്കുകയാണ് കർഷകർ. എത്രയും വേഗം ബന്ധപ്പെട്ട പഞ്ചായത്ത്, കൃഷിവകുപ്പ് അധികൃതർ ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ കർഷകർ. കുടുംബശ്രീ വാർഷീകം കിഴക്കമ്പലം: ചെങ്ങര നോർത്ത് എട്ടാം വാർഡിലെ കുടുംബശ്രീ വാർഷികം നരിക്കുഴിപീടിക ഗ്രാമസേവ കേന്ദ്രത്തിൽ വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാലസഭ, തൊഴിലുറപ്പ് സംഗമവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും മുതിർന്ന പൗരന്മാരെ ആദരിക്കലും നടന്നു. വാർഡ് അംഗം എ.പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് പി.പി. അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളയ ഷൈജ അനിൽ, കെ.കെ. രമേശ്, രമാദേവി മോഹൻ, എം.ജി. ബോബി, സാജിത സിദ്ദീഖ്, സുരേഷ് ബാബു, ടി.പി. തമ്പി, പ്രസന്ന വേണുഗോപാൽ, സൗദാമിനി ഗോപാലകൃഷ്ണൻ, വി.ജി. വാസുദേവൻ, കെ.എ. അബ്ബാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.