ട്രാഫിക് സിഗ്​നലുകൾ ശുചീകരിച്ച്​ സ്‌കൗട്ട്​ അംഗങ്ങൾ

ആലുവ: നഗരത്തിലെ ട്രാഫിക് സിഗ്നലുകള്‍ ശുചീകരിച്ച് സ്‌കൗട്ട് അംഗങ്ങൾ. എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് അംഗങ്ങളാണ് സിഗ്നല്‍ ബോര്‍ഡുകളിലെ അഴുക്കുകള്‍ കഴുകി വൃത്തിയാക്കിയത്. വര്‍ഷങ്ങളായി പൊടിപിടിച്ച ബോര്‍ഡുകള്‍ പലതും കാണാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. സിഗ്നലുകള്‍ക്ക് തടസ്സമായ ഫ്ലക്‌സുകളും ഇവര്‍ നീക്കി. ഗാന്ധി സ്‌ക്വയറില്‍നിന്ന് ശുചീകരണം ആരംഭിച്ചു. പമ്പ്കവല, റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, ആശുപത്രി കവല, ബാങ്ക് കവല, ബൈപാസ് എന്നിവിടങ്ങളിലെ സിഗ്നലുകൾ വൃത്തിയാക്കി. അന്‍വര്‍ സാദത്ത് എം.എല്‍.എ ശുചീകരണം ഉദ്ഘാടനം ചെയ്തു. സ്‌കൗട്ട് ജില്ല സെക്രട്ടറി പി.എ. ജോസഫ്, പ്രിന്‍സിപ്പല്‍ സീമ കനകാംബരന്‍, സ്‌കൗട്ട് മാസ്‌റ്റര്‍ ടി.എസ്. ജിനി, ഗൈഡ് ക്യാപ്റ്റന്‍ പ്രീതി എന്നിവര്‍ നേതൃത്വം നല്‍കി. ക്യാപ്ഷന്‍ ea52 scout ആലുവ എസ്.എന്‍.ഡി.പി ഹയര്‍ െസക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് അംഗങ്ങൾ നഗരത്തിലെ സിഗ്നല്‍ ബോര്‍ഡുകള്‍ ശുചീകരിക്കുന്നു അംേബദ്കര്‍ ചരമദിനാചരണം ആലുവ: ഹരിജന്‍ ഐക്യവേദി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ ചരമദിനാചരണം നടത്തി. പി.എം. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എന്‍.കെ. ശിവന്‍ അധ്യക്ഷത വഹിച്ചു. അശോകപുരം നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. എ.കെ. ഗോപി, ആലുങ്കല്‍ സുബ്രഹ്മണ്യന്‍, പി.എ. കൃഷ്ണന്‍, കെ. ശശി എന്നിവര്‍ സംസാരിച്ചു. കേരള സാംബവര്‍ സൊസൈറ്റി കീഴ്മാട് ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഡോ. ബി.ആര്‍. അംബേദ്കറുടെ ചരമദിനാചരണത്തിൽ പ്രസിഡൻറ് എം.എം. തങ്കപ്പന്‍ പതാക ഉയര്‍ത്തി. മുന്‍ താലൂക്ക് പ്രസിഡൻറ് എന്‍.കെ. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ബിനു മുള്ളങ്കുഴി, ശശി, ചന്ദ്രന്‍, ഷിബു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.