കുറിഞ്ഞി: സർക്കാർ ഉത്തരവിൽ രണ്ട് കലക്ടർമാർക്ക് ഭിന്നനിലപാട്

ആർ. സുനിൽ തിരുവനന്തപുരം: കുറിഞ്ഞി ഉൾപ്പെടെ അഞ്ചുനാട്ടിലെ യൂക്കാലിപ്റ്റസ് തോട്ടങ്ങൾ ഏറ്റെടുക്കുന്നതിനടക്കമുള്ള സർക്കാർ ഉത്തരവിൽ ഇടുക്കിയിലെ രണ്ട് കലക്ടർമാർക്ക് ഭിന്നനിലപാട്. മുൻ അഡീഷനൽ ചീഫ് സെക്രട്ടറി നിവേദിത പി.ഹര​െൻറ റിപ്പോർട്ട് മന്ത്രിസഭയോഗം അംഗീകരിച്ചതിനുശേഷമാണ് വട്ടവട, കൊട്ടക്കമ്പൂർ, കാന്തല്ലൂർ, മറയൂർ, കീഴാന്തൂർ വില്ലേജുകളിൽ യൂക്കാലിപ്റ്റസ് തോട്ടങ്ങൾ ഏറ്റെടുക്കാൻ 2015 ഫെബ്രുവരി 16ന് ഉത്തരവിട്ടത്. തുടർനടപടി സ്വീകരിക്കേണ്ടത് ഇടുക്കി കലക്ടറായിരുന്നു. ഉത്തരവ് നടപ്പാക്കുന്നതിൽ ആദ്യനടപടിയായി ഈ വില്ലേജുകളിലെ ഗ്രാൻറീസ് മരങ്ങൾ മുറിച്ചുമാറ്റുന്നത് നിരോധിച്ചുകൊണ്ട് ദേവികുളം സബ് കലക്ടർ 2015 മാർച്ച് ഏഴിന് ഉത്തരവിട്ടു. സെപ്റ്റംബർ മൂന്നിന് കലക്ടർ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്തിൽ പട്ടയഭൂമിയും സർക്കാർ ഭൂമിയും വനഭൂമിയും തിട്ടപ്പെടുത്തിയശേഷം തോട്ടം ഏറ്റെടുക്കാമെന്നാണ് . ഇതിനായി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്ന് റിപ്പോർട്ട് ചെയ്തു. അതുപോലെ യൂക്കാലി, അക്കേഷ്യ തുടങ്ങിയവ മരങ്ങളുടെ കൃഷി വനംവകുപ്പ് നിരോധിക്കണം. തണ്ടപ്പേരി​െൻറ നിജസ്ഥിതി പരിശോധിക്കുന്നതിന് ലാൻഡ് റവന്യൂ കമീഷണർ ഉത്തരവിറക്കണമെന്നും ആവശ്യപ്പെട്ടു. ലാൻഡ് റവന്യൂ കമീഷണർ നിശ്ചയിച്ചരീതിയിലുള്ള പരിശോധന നടപടികളുടെ അടിസ്ഥാനത്തിൽ ദേവികുളം സബ് കലക്ടർ നടപടി സ്വീകരിക്കാൻ കഴിയും. പവർ അറ്റോണി പ്രകാരമുള്ള ഭൂമി കൈമാറ്റം നിരോധിക്കുന്നതിന് രജിസ്ട്രേഷൻ വകുപ്പ് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണം. പേപ്പർ വ്യവസായത്തിനായി റവന്യൂ ഭൂമി പാട്ടത്തിന് നൽകുന്നത് നിർത്തലാക്കാൻ വനംവകുപ്പ് പ്രത്യേക ഉത്തരവിറക്കണമെന്നും 2015ൽ കലക്ടർ ആവശ്യപ്പെട്ടു. എന്നാൽ, എൽ.ഡി.എഫ് സർക്കാർ 2015ലെ ഉത്തരവ് റദ്ദുചെയ്യണമെന്ന കൈയേറ്റക്കാരുടെ നിവേദനമാണ് പരിഗണിച്ചത്. അതിനെതുടർന്നാണ് 2017 മാർച്ച് ഒന്നിന് ഇടുക്കി കലക്ടർ പുതിയ കത്ത് നൽകിയത്. അതനുസരിച്ച് നഷ്ടപരിഹാരം നൽകാതെ യൂക്കാലി തോട്ടങ്ങൾ ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് ചൂണ്ടിക്കാണിച്ചത്. പുറത്തുനിന്ന് വരുന്നവർക്ക് സ്ഥലം വാങ്ങാൻ പാടില്ലെന്ന നിയമം നിലവിലില്ല. ലാൻഡ് ഗ്രാബേഴ്സ്, റിസോർട്ട് മാഫിയ എന്നീ വാക്കുകൾ ഉത്തരവിൽ പ്രതിപാദിച്ചിട്ടുണ്ട്. അതി​െൻറ അർഥം വ്യക്തമല്ല. വട്ടവട, കൊട്ടക്കമ്പൂർ വില്ലേജുകളിലെ ഭൂപ്രശ്നം സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് മറ്റ് വില്ലേജുകളിലെ വിഷയങ്ങൾ കൂട്ടിച്ചേർത്തത് പ്രശ്നം സങ്കീർണമാക്കി. എല്ലാ വില്ലേജിലും പൊതുവായി ഒരു സമീപനം സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാണിച്ചത് മന്ത്രിസഭയോഗം അംഗീകരിച്ച റിപ്പോർട്ടിന് വിരുദ്ധമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.