വീരേന്ദ്രകുമാർ എൻ.ഡി.എ വിട്ടശേഷം ചർച്ച ^കുൻവർ ഡാനിഷ്​ അലി

വീരേന്ദ്രകുമാർ എൻ.ഡി.എ വിട്ടശേഷം ചർച്ച -കുൻവർ ഡാനിഷ് അലി കോഴിക്കോട്: എൻ.ഡി.എയുടെ ഭാഗമായ വീരേന്ദ്രകുമാർ ആദ്യം എം.പി സ്ഥാനം രാജിവെച്ച് പുറത്തുവരെട്ടയെന്നും അതിനുശേഷം ബാക്കി കാര്യങ്ങൾ ആലോചിക്കാമെന്നും ജനതാദൾ-എസ് അഖിലേന്ത്യ സെക്രട്ടറി കുൻവർ ഡാനിഷ് അലി. വീരേന്ദ്രകുമാറി​െൻറ ഇടതുമുന്നണി പ്രവേശനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേക്കുറിച്ചുള്ള ഇപ്പോഴത്തെ ചർച്ചകൾ അസംബന്ധമാണ്. ഇടതുപക്ഷ ആശയവുമായി ഒത്തുപോകുന്നവരുമായി സഹകരിക്കാൻ തയാറാണ്. ദേവഗൗഡയുടെ നേതൃത്വവും പാർട്ടി ചിഹ്നവും കൈവിടാതെയുള്ള ചർച്ചകൾക്കും നീക്കുപോക്കുകൾക്കും സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷത്തി​െൻറ ശക്തിയാണ് ബി.ജെ.പിയെ തടഞ്ഞുനിർത്തുന്നത്. ഇന്ത്യ നേരിടുന്ന െവല്ലുവിളി നേരിടാൻ ഇടതുപക്ഷ കക്ഷികൾ െഎക്യപ്പെടണം. സംഘ് പരിവാർ ഹിന്ദുത്വവും കോൺഗ്രസ് മൃദു ഹിന്ദുത്വവുമാണ് പിന്തുടരുന്നത്. ചില സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് മതേതരത്വം പിന്തുടരുന്നെതന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ. കൃഷ്ണൻകുട്ടി എം.എൽ.എ, ജോസ് തെറ്റയിൽ, ശരീഫ് പാലോളി, െക. ലോഹ്യ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.