കൂട്ടുകാരനെ കൊലപ്പെടുത്തിയ കേസ്: മധ്യവയസ്കന്​ ജീവപര്യന്തം

മൂവാറ്റുപുഴ: കൂട്ടുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മധ്യവയസ്കന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും. കോതമംഗലം എരമല്ലൂർ എടനാട് കരയിൽ ശാസ്താംപറമ്പിൽ വീട്ടിൽ വാസുവിനെയാണ് (58) മൂവാറ്റുപുഴ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി കെ.എ. ബേബി ശിക്ഷിച്ചത്. 2013 ഫെബ്രുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം. കടം ചോദിച്ചിട്ട് കൊടുക്കാത്തതി​െൻറ പേരിൽ കൂട്ടുകാരനായ നാരിയേലിൽ യാക്കോബി​െൻറ മകൻ മാത്യൂസിനെയാണ് കൊലപ്പെടുത്തിയത്. മാത്യൂസിനെ സ്കൂട്ടറിൽ കയറ്റി കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തിലെ രണ്ടാം വാർഡിലെ പ്രതിയുടെ വീട്ടിൽ കൊണ്ടുവന്ന് അടിച്ചും വയറിലും അരക്കെട്ടിലും ചവിട്ടിയും കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. രണ്ടു ദിവസത്തിനുശേഷം മാത്യൂസ് മരിച്ചു. 33 സാക്ഷികളെ വിസ്തരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.