​തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാരെ ജനം നേരിട്ട്​ തെരഞ്ഞെടുക്കുന്ന സംവിധാനം വേണം ^അസോസിയേഷൻ

തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാരെ ജനം നേരിട്ട് തെരഞ്ഞെടുക്കുന്ന സംവിധാനം വേണം -അസോസിയേഷൻ െകാച്ചി: തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെ ജനം നേരിട്ട് തെരഞ്ഞെടുക്കുന്ന സംവിധാനം കൊണ്ടുവരണമെന്ന് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ. നഗരസഭകളുടെ നികുതി സർക്കാർ നിയന്ത്രിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ പെൻഷനും ശമ്പളവും സർക്കാർ ഏറ്റെടുക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അസോസിയേഷൻ 41ാം സംസ്ഥാനസമ്മേളനം വ്യാഴാഴ്ച മുതൽ മൂന്നു ദിവസങ്ങളിലായി എറണാകുളം ടൗൺഹാളിൽ നടക്കും. വ്യാഴാഴ്ച രാവിലെ 11ന് പതാക ഉയർത്തൽ. ഉച്ചക്കുശേഷം സംസ്ഥാന കൗൺസിൽ യോഗം. വെള്ളിയാഴ്ച രാവിലെ 10.30ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ടി.ജെ. വിനോദ് അധ്യക്ഷത വഹിക്കും. വിരമിക്കുന്ന സംസ്ഥാന പ്രസിഡൻറ് ബി. ശശികുമാറിനെ ചടങ്ങിൽ ആദരിക്കും. ഉച്ചക്ക് രണ്ടിന് പ്രതിനിധിസമ്മേളനം പ്രതിപക്ഷേനതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചൻ മുഖ്യാതിഥിയായിരിക്കും. മൂന്നിന് ജി.എസ്.ടിയുടെ സ്വാധീനത്തെക്കുറിച്ചുള്ള ചർച്ച മുൻ മന്ത്രി കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് സാംസ്കാരിക സമ്മേളനത്തി​െൻറ ഉദ്ഘാടനം പ്രഫ. എം.കെ. സാനുവും സുഹൃദ്സമ്മേളനത്തി​െൻറ ഉദ്ഘാടനം മേയർ സൗമിനി ജെയിനും നിർവഹിക്കും. ശനിയാഴ്ച രാവിലെ 11.30ന് യാത്രയയപ്പ് സമ്മേളനം മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എയും 12.30ന് സമാപനസമ്മേളനം കെ.വി. തോമസ് എം.പിയും ഉദ്ഘാടനം ചെയ്യും. സ്ഥലംമാറ്റ മാനദണ്ഡങ്ങൾ സ്റ്റാറ്റ്യൂട്ടറി ആക്കുക, ഭിക്ഷാടനം നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുക, സ്വകാര്യ ആശുപത്രികൾക്ക് കമേഴ്സ്യൽനികുതി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികൾ ഉന്നയിച്ചു. വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് ബി. ശശികുമാർ, ജനറൽ സെക്രട്ടറി പി.െഎ. ജേക്കബ്സൺ, എം. വസന്തൻ, ഒ.വി. ജയരാജ്, സുനിൽകുമാർ, ജിനീഷ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.