ജിഷ വധം: വാദം പൂർത്തിയായി; വിധി 12ന്​

െകാച്ചി: നിയമവിദ്യാർഥിനി പെരുമ്പാവൂർ ജിഷയെ വധിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇൗമാസം 12ന് വിധി പറയും. എട്ടുദിവസമായി തുടരുന്ന അന്തിമവാദം ബുധനാഴ്ച വൈകീട്ട് 4.30ഒാടെ പൂർത്തിയായതിനെത്തുടർന്നാണ് സെഷൻസ് ജഡ്ജി എൻ.അനിൽ കുമാർ വിധിപറയുന്ന തീയതി പ്രഖ്യാപിച്ചത്. കേസിലെ ഏക പ്രതി അമീറുൽ ഇസ്ലാമിനെതിരെ നേരത്തേ ആരോപിച്ചിരുന്ന തെളിവുകളിൽ ഉൗന്നിയാണ് പ്രോസിക്യൂഷൻ അന്തിമവാദം അവസാനിപ്പിച്ചത്. കൊല്ലപ്പെടുമ്പോൾ ജിഷ ധരിച്ചിരുന്ന ചുരിദാറി​െൻറ രണ്ടു ഭാഗങ്ങളിൽ കണ്ടെത്തിയ ഉമിനീർ, ജിഷയുടെ കൈനഖത്തിൽ കണ്ടെത്തിയ ശരീരകോശങ്ങളിൽനിന്ന് വേർതിരിച്ച ഡി.എൻ.എ, ജിഷയുടെ വീടി​െൻറ വാതിലിൽ കണ്ടെത്തിയ രക്തക്കറ തുടങ്ങിയ ശാസ്ത്രീയ തെളിവുകൾ, ജിഷയുടെ വീടിന് സമീപത്തെ വാടകക്കെട്ടിടത്തിൽ അമീറിനൊപ്പം താമസിക്കുന്ന സാക്ഷികൾ പ്രതിയുടേതെന്ന് തിരിച്ചറിഞ്ഞ ഒരു ജോടി ചെരുപ്പുകളിൽ കണ്ടെത്തിയ രക്തം കൊല്ലപ്പെട്ട ജിഷയുടേതാണെന്ന് സ്ഥാപിക്കുന്ന േഫാറൻസിക് റിപ്പോർട്ട്, ജിഷയുടെ അയൽവാസിയുടെയും അമീറുൽ ഇസ്ലാമുമായി അടുപ്പമുള്ളവരുേടതടക്കമുള്ള മൊഴികൾ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ തങ്ങളുടെ വാദങ്ങൾ അക്കമിട്ട് നിരത്തിയത്. എന്നാൽ, പൊലീസ് ശേഖരിച്ച തെളിവുകൾ പ്രതിയെ അറസ്റ്റ് ചെയ്തശേഷം ഉള്ളതാണെന്നാണ് പ്രതിഭാഗത്തി​െൻറ ആരോപണം. മൊഴികളിലെ വൈരുധ്യം, ദുർബലമായ സാഹചര്യത്തെളിവുകൾ, ശാസ്ത്രീയ തെളിവുകളിലെ പോരായ്മകൾ, മരണസമയത്തിലടക്കമുള്ള വൈരുധ്യം തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം കോടതി മുമ്പാകെ ഉയർത്തിക്കാണിച്ചത്. നേരത്തേ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 100 പേരെയും പ്രതിഭാഗത്തുനിന്ന് ആറുപേരെയും കോടതി മുമ്പാകെ വിസ്തരിച്ചിരുന്നു. 2016 ഏപ്രില്‍ 28ന് വൈകീട്ട് 5.30നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണ് പ്രധാന കുറ്റം. ഇതിനുപുറമെ, അതിക്രമിച്ച് കടക്കല്‍, വീട്ടിനുള്ളില്‍ അന്യായമായി തടഞ്ഞുവെക്കല്‍, കൊലക്കുശേഷം തെളിവ് നശിപ്പിക്കല്‍, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. കൊല നടന്ന് 49ാം ദിവസമായ ജൂണ്‍ 16 നാണ് പ്രതിയെ കാഞ്ചീപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.