ബാബരി മസ്ജിദ് തകർക്കപ്പെട്ടത്​ കറുത്ത ഏട്​

കായംകുളം: ബാബരി മസ്ജിദ് തകർക്കപ്പെട്ടത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടാണെന്നും മതേതര-ജനാധിപത്യ ആശയങ്ങൾക്ക് മേലുള്ള ഗുരുതര ആഘാതമാണതെന്നും എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി അംഗം എസ്. സീതിലാൽ. ബാബരി മസ്ജിദ് തകർക്കപ്പെട്ടതി​െൻറ വാർഷികദിനം എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) അഖിലേന്ത്യാതലത്തിൽ കരിദിനമാചരിക്കുന്നതി​െൻറ ഭാഗമായി കായംകുളത്ത് നടന്ന പ്രകടനവും പ്രതിഷേധയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്കൽ സെക്രട്ടറി എൻ.ആർ. അജയകുമാർ അധ്യക്ഷത വഹിച്ചു. കെ. ശിവൻകുട്ടി, കെ.ആർ. ഓമനക്കുട്ടൻ, ടി. കോശി, എം. മുരളി, എൻ. ഉദയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.