ആലപ്പുഴ ജില്ല സ്​കൂൾ കലോത്സവം

യു.പിയിലും ഹൈസ്കൂളിലും ചേർത്തല, ഹയർ സെക്കൻഡറിയിൽ കായംകുളം കണിച്ചുകുളങ്ങര: കലോത്സവത്തിന് തിരശ്ശീലവീഴാൻ ഒരുദിനംകൂടി ബാക്കിനിൽക്കെ ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽ ചേർത്തലക്ക് മുന്നേറ്റം. ഹയർ സെക്കൻഡറിയിൽ കായംകുളമാണ് മുന്നിൽ. യു.പിയിൽ ചേർത്തല 82, കായംകുളം 80, തുറവൂർ 79 എന്നതാണ് പോയൻറ് നില. ഹൈസ്കൂളിൽ ചേർത്തല 168, മാവേലിക്കര 165, കായംകുളം 163 എന്നനിലയിൽ മുന്നേറുന്നു. ഹയർ സെക്കൻഡറിയിൽ കായംകുളത്ത് 169 പോയൻറുണ്ട്. ആലപ്പുഴ 162, തുറവൂർ 159 പോയൻറ് എന്നിങ്ങനെയാണ്. ഹൈസ്കൂൾ വിഭാഗം അറബികലോത്സവത്തിൽ അമ്പലപ്പുഴ 83, തുറവൂർ 79, ആലപ്പുഴ 75, യു.പിയിൽ ആലപ്പുഴയും ചേർത്തലയും 40, തുറവൂരും അമ്പലപ്പുഴയും 36 എന്നതാണ് പോയൻറ് നില. സംസ്കൃതം എച്ച്.എസിൽ ഹരിപ്പാട് 25, തുറവൂർ 23, യു.പിയിൽ ഹരിപ്പാട് 50, തുറവൂർ 46 എന്ന ക്രമത്തിലും മുന്നേറുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.