ആശ്രിതപെൻഷൻ വർധിപ്പിക്കണം ^സീനിയർ ജേണലിസ്​റ്റ്​സ്​​ ഫോറം

ആശ്രിതപെൻഷൻ വർധിപ്പിക്കണം -സീനിയർ ജേണലിസ്റ്റ്സ് ഫോറം കൊച്ചി: പെൻഷൻപദ്ധതിയുടെ നിയമാവലിയിൽ നിഷ്കർഷിക്കുന്നതുപ്രകാരം മരിച്ച, പത്രപ്രവർത്തകരുടെ ആശ്രിതർക്കുള്ള പെൻഷൻ മരിക്കുന്നതിനുമുമ്പ് അയാൾ വാങ്ങിക്കൊണ്ടിരുന്ന തുകയുടെ പകുതിയാക്കി വർധിപ്പിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പെൻഷൻതുക 4500 രൂപയായിരുന്നപ്പോഴേതി​െൻറ പകുതിയാണ് ആശ്രിതർക്ക് ഇപ്പോൾ ലഭിക്കുന്നത്. 8000 രൂപ വാങ്ങിക്കൊണ്ടിരിക്കെ ആശ്രിതർക്ക് 4000 രൂപ ഉറപ്പാക്കണം. പ്രസിഡൻറ് നടുവട്ടം സത്യശീലൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. മാധവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിദാസൻ പാലയിൽ, വി. പ്രതാപചന്ദ്രൻ, കെ.പി. വിജയകുമാർ, എസ്. സുധീശൻ, അലക്സാണ്ടർ സാം, കെ.ജി. മത്തായി, ജെയിംസ് പന്തക്കൽ, സി.എം. അലിയാർ, പൂവത്തിങ്കൽ ബാലചന്ദ്രൻ, പട്ടത്താനം ശ്രീകണ്ഠൻ, തേക്കിൻകാട് ജോസഫ്, എം. ബാലഗോപാലൻ, ക്രിസ് തോമസ്, കോട്ടക്കൽ ബാലകൃഷ്ണൻ, സിദ്ധാർഥൻ പരുത്തിക്കാട്, ശശിധരൻ കണ്ടത്തിൽ, കല്ലട ഷൺമുഖൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.