ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: ഒാഖി ദുരന്തത്തിന് ഇരയായവരെ രക്ഷിക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും 92 പേരെയാണ് കണ്ടെത്താനുള്ളത്. ലത്തീൻ രൂപതയുടെ കണക്ക് ശ്രദ്ധയിൽപെടുത്തിയപ്പോൾ അതു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പേര് സഹിതമാണ് സർക്കാറി​െൻറ കണക്ക്. മറ്റു സംസ്ഥാനങ്ങളിൽ എത്തിയവരുടെ കണക്ക് പ്രത്യേകമായുണ്ട്. ആശ്വാസ നടപടികൾക്ക് പണം അനുവദിക്കാൻ സർക്കാർ സന്നദ്ധമാണ്. ഇതു ചുഴലിക്കാറ്റി​െൻറ ഭാഗമായി വന്നതാണ്. ഇൗ ഘട്ടത്തിൽ ചെയ്യാവുന്നതി​െൻറ പരമാവധി ചെയ്യും. സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ ഉടൻ നടപ്പാക്കും. മത്സ്യത്തൊഴിലാളികൾ നിലവിലെ സംവിധാനം ഉപയോഗിക്കുന്നില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ നമ്മുടെ ആളുകൾ ധിറുതിയിൽ ഇതൊക്കെ വിട്ടുപോകുമെന്നും ഇപ്പോഴത്തെ ദുരന്തത്തി​െൻറ അനുഭവത്തിൽ ഇനി നിർബന്ധിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നഷ്ടത്തിന് മൊത്തം കേന്ദ്ര സഹായം ആവശ്യപ്പെടും. അവർ കൂടി വന്ന് കണക്കെടുക്കെട്ട. െഎ.എസ്.എൽ മത്സരം മാറ്റിവെക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.