ജപ്പാൻ സംഘം മേക്കർ വില്ലേജും കേരള സ്​റ്റാർട്ടപ് മിഷനും സന്ദർശിച്ചു

കൊച്ചി: ജപ്പാനിൽനിന്നുള്ള ഐ.ടി കമ്പനികളുടെ പ്രതിനിധിസംഘം കളമശ്ശേരിയിലെ മേക്കർ വില്ലേജ്, കേരള സ്റ്റാർട്ടപ് മിഷൻ എന്നിവ സന്ദർശിച്ചു. ഇന്ത്യയിലെ ഐ.ടി കമ്പനികളുടെ വിപണിയെക്കുറിച്ച് ഗവേഷണം നടത്താൻ ജപ്പാനിലെ നക്കാവുമി, ഷിൻജികോ, ഡെയ്സൺ എന്നീ മേഖലകളിൽനിന്നാണ് പ്രതിനിധിസംഘം എത്തിയത്. സംസ്ഥാന സർക്കാറി​െൻറ പ്രത്യേക താൽപര്യപ്രകാരമാണ് സംഘം മേക്കർ വില്ലേജ്, കേരള സ്റ്റാർട്ടപ് മിഷൻ എന്നിവ സന്ദർശിച്ചത്. സ്റ്റാർട്ടപ് പ്രതിനിധികളുമായി സംഘം കൂടിക്കാഴ്ച നടത്തി. സ്കൂൾ ബാൻഡ് മത്സരം: തേവര സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിന് വിജയം കൊച്ചി: ഡൽഹിയിൽ നടന്ന ദേശീയ സ്കൂൾ ബാൻഡ് മത്സരത്തിൽ തേവര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം. രണ്ടരലക്ഷം രൂപയാണ് സമ്മാനത്തുക. ഋത്വിക് വത്സൻ, ഹർഷൽ ജോമോൻ, രോഹിത് മനോജ്, അബ്ദുൽ ഹക്കീം, ഡെറിക് മാർട്ടിൻ, ജുവൽ ആൻറണി, ആർ. ശ്രീറാം എന്നിവരാണ് ടീമിലുണ്ടായിരുന്നത്. പ്രിൻസിപ്പൽ ടോമി ആന്ത്രപ്പേറി​െൻറ നേതൃത്വത്തിലായിരുന്നു ഇവർ മത്സരത്തിനെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.