ആലങ്ങാട് സെൻറ്​ മേരീസ് ദേവാലയ തിരുനാളിന്​ തുടക്കം

ആലങ്ങാട്: സ​െൻറ് മേരീസ് ദേവാലയത്തിൽ അമലോദ്ഭവ മാതാവി​െൻറ ദർശന തിരുനാളിനും വി. സെബസ്ത്യാനോസി​െൻറ അമ്പുതിരുനാളിനും വ്യാഴാഴ്ച കൊടിയേറും. തിരുനാളിന് മുന്നോടിയായുള്ള നൊവേന നവംബർ 28ന് ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഫാ. സാജൻ പാറക്കലി​െൻറ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിക്കുശേഷം കൊടിയേറ്റ് നടക്കും. വൈകീട്ട് ഏഴിന് സാമൂഹികനാടകം 'വെയിൽ'. എട്ടിന് വൈകീട്ട് അഞ്ചിന് അനുമോദന സമ്മേളനം ഫാ. ഡോ. വർഗീസ് കളപ്പറമ്പത്ത് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകീട്ട് മൂന്നിന് അമ്പുപ്രദക്ഷിണം. ഞായറാഴ്ച നാലിന് തിരുനാൾ പാട്ടുകുർബാന, രാത്രി ഏഴിന് മെഗാ ഷോ എന്നിവ നടക്കും. ഫാ. ജോർജ് നേരേവീട്ടിൽ, കെ.വി. പോൾ, ബിനു കരിയാറ്റി, ജോണി വടക്കുംചേരി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.