ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

പെരുമ്പാവൂർ: . വേങ്ങൂർ വക്കുവള്ളി സ്വദേശി കാരിക്കോടൻ വീട്ടിൽ അരുൺ കുമാറിനെയാണ് (32) കുറുപ്പംപടി പൊലീസ് അറസ്്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 28നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ചൊവ്വാഴ്ച്ച സ്്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി. ഗതാഗതക്കുരുക്കഴിക്കാൻ ഒരുങ്ങി പെരുമ്പാവൂർ പെരുമ്പാവൂർ: നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ അധ്യക്ഷതയിൽ ട്രാഫിക് ഉപദേശകസമിതി യോഗം ചേർന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പുതിയ നിർദേശങ്ങൾ അവതരിപ്പിക്കുന്നതിനും ചർച്ചക്കുമായാണ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ യോഗം ചേർന്നത്. കാലടി കവലയിലുള്ള സിഗ്നലിന് സമീപത്തെ കാന ചെറുതാക്കി പോസ്റ്റ് മാറ്റി ഗതാഗതം സുഗമമാക്കുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കാലടി കവലയിലുള്ള നിർമാണപ്രവർത്തനങ്ങൾ കഴിയുന്നതനുസരിച്ച് കോതമംഗലം ഭാഗത്തുനിന്ന് വരുന്ന ൈപ്രവറ്റ് ബസുകൾ സിഗ്്നൽ ഭാഗത്തുനിന്ന് ഫ്രീ ലെഫ്റ്റ് നൽകി പ​െൻറാ കോംപ്ലക്സ്, കാളചന്ത വഴി ബസ്സ്റ്റാൻഡിൽ പ്രവേശിക്കുന്നതിന് ആർ.ടി.ഒയുടെ അനുമതി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ഐ.ഡി.ബി.ഐ ബാങ്ക് മുതൽ സിൽ വരെ പ്ലാസ്്റ്റിക് ബാരിക്കേട് ഉപയോഗിച്ച് താൽക്കാലിക മീഡിയനുകൾ നിർമിച്ച് ലെഫ്റ്റ് ടേൺ പാലിക്കുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗത്തിന് കത്ത് നൽകാനും നിർദേശം നൽകി. ഇത് ഉടൻ സജ്ജമാക്കുമെന്ന് ട്രാഫിക് എസ്.ഐ അറിയിച്ചു. പോസ്റ്റ് ഓഫിസ് റോഡിലെ ഇരുവശങ്ങളിലേയും പാർക്കിങ് ഒഴിവാക്കി ഓഫിസി​െൻറ വശത്തുമാത്രം പാർക്കിങ് നടപ്പിലാക്കും. കൂടാതെ, കച്ചേരിക്കുന്ന് റോഡിലെ പാർക്കിങ് നിരോധിക്കുന്നതിനും ട്രാഫിക് എസ്.ഐക്ക് നിർദേശം നൽകി. കാളചന്ത, പി.പി ലിങ്ക് റോഡ് എന്നിവിടങ്ങളിൽ വൺവേ കർശനമാക്കാനും ഔഷധി ജങ്ഷനിൽ അങ്കമാലി ഭാഗത്തേക്കുള്ള ബസ്സ്റ്റോപ് എം.സി റോഡിൽ കുമാർ റെസിഡൻസിക്ക് മുന്നിലേക്ക് മാറ്റിസ്ഥാപിക്കാനും തീരുമാനമുണ്ട്. പി.പി റോഡ് ജങ്ഷനിൽ എക്സൈസ് ഓഫിസി​െൻറ മുന്നിൽ ഫുട്പാത്ത് ഉയർന്നുനിൽക്കുന്നതുമൂലം വാഹനങ്ങൾക്ക് ഫ്രീലെഫ്റ്റ് ലഭിക്കുന്നില്ലെന്ന കാരണത്താൽ തടസ്സമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റിസ്ഥാപിച്ച് ഫുട്പാത്ത് റോഡ് ലെവലിൽ ക്രമീകരിക്കുന്നതിന് പൊതുമരാമത്തിന് നിർദേശം നൽകി. എം.സി റോഡ് കടുവാളിലും എ.എം റോഡിൽ മാർക്കറ്റ് ജങ്ഷനിലും സീബ്രാ ലൈനുകൾ ഇടും. കാലടി, -ആലുവ എന്നിവിടങ്ങളിൽ വരുന്ന വാഹനങ്ങൾക്കായി കൂടുതൽ വലുപ്പമുള്ള ദിശാബോർഡുകൾ സ്ഥാപിക്കാനും തീരുമാനമായി. യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൻ സതി ജയകൃഷ്ണൻ, ട്രാഫിക് എസ്.ഐ പി.എം. ഷമീർ, ജോ. ആർ.ടി.ഒ എൻ.സി അജിത് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ വർഗീസ് ചെറിയാൻ, ഫയർ ആൻഡ് റെസ്ക്യൂ സ്്റ്റേഷൻ ഇൻചാർജ് വി.ജി. സുകുമാരൻ, ബി.എസ്.എൻ.എൽ സീനിയർ എസ്.ഡി.ഇ പി.എം. ജോഷി, കെ.എസ്.ആർ.ടി.സി ഡി.ടി.ഒ കെ.വി. അജി തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.