കൊതുകുശല്യം; കൊത​​ുകുവലക്കുള്ളിലിരുന്ന്​ പ്രതിപക്ഷസമരം

െകാച്ചി: നഗരത്തിൽ രൂക്ഷമായ കൊതുകുശല്യം പ്രതിരോധിക്കുന്നതിൽ കോർപറേഷൻ വീഴ്ചവരുത്തിയെന്നാരോപിച്ച് മേയറുടെ ചേംബറിന് മുന്നിൽ കൊതുകുവലക്കുള്ളിലിരുന്ന് പ്രതിപക്ഷത്തി​െൻറ പ്രതീകാത്മക സമരം. ഒാഫിസിലെത്താൻ വൈകിയ മേയറുടെ കസേരയിലും സമരക്കാർ കൊതുകുവല പുതപ്പിച്ചു. ഡെപ്യൂട്ടി മേയറെ കൊതുകുവല പുതപ്പിച്ച് ആദരിക്കുകയും ചെയ്തു. നഗരത്തിൽ കൊതുകുശല്യം രൂക്ഷമാണ്. കൊതുകിനെതിരെ വീടുകളിൽ സാധാരണ ഉപയോഗിക്കുന്ന പ്രതിരോധമാർഗങ്ങളൊന്നും ഫലിക്കുന്നില്ല. കൊതുകു നിവാരണത്തിനായി കോർപറേഷ​െൻറ ആരോഗ്യവിഭാഗം സ്പ്രേയിങ്ങും ഫോഗിങ്ങും ആരംഭിച്ചെങ്കിലും ഫലം കണ്ടുതുടങ്ങിയിട്ടില്ല. ഉപയോഗിക്കുന്ന മരുന്നുകൾ കൊതുകുനശീകരണത്തിന് പര്യാപ്തമാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. കൗൺസിൽ വിളിച്ച് ചർച്ചചെയ്യണമെന്നും ശാസ്ത്രീയമായപഠനം വേണമെന്നും ആവശ്യപ്പെട്ടിരുന്നതാണെന്ന് പ്രതിപക്ഷനേതാവ് കെ.ജെ. ആൻറണി പറഞ്ഞു. എന്നാൽ, നടപടി വൈകി. മഴക്കാലപൂർവ ശുചീകരണം വേണ്ടരീതിയിൽ നടക്കാതെ പോയതാണ് സ്ഥിതി രൂക്ഷമാകാൻ ഇടയാക്കിയത്. നവംബർ മാസത്തോടെ െകാതുകുശല്യം വർധിക്കുമെന്ന വിവരം അറിയാമായിരുന്നിട്ടും മുന്നൊരുക്കം ഉണ്ടായതുമില്ല. പ്രതിഷേധധർണ കോർപറേഷൻ പ്രതിപക്ഷനേതാവ് കെ.ജെ. ആൻറണി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പൂർണിമ നാരായണൻ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.എൻ. സീനുലാൽ, ഇടതുമുന്നണി പാർലമ​െൻററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രൻ, എൽ.ഡി.എഫ് കൗൺസിലർമാരായ ബെനഡിക്ട് ഫെർണാസ്, ജിമിനി, കെ.ജെ. ബെയ്സി, ഷീബാലാ, ജയന്തി േപ്രംനാഥ്, ഒ.പി. സുനി തുടങ്ങിയവർ സംസാരിച്ചു. കൊതുകുനിവാരണ പ്രവർത്തനം ഉൗർജിതം -സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊച്ചി: നഗരത്തിൽ കൊതുകുനിവാരണ പ്രവർത്തനങ്ങൾ ഉൗർജിതമായി നടക്കുന്നതായി ആേരാഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിനിമോൾ അറിയിച്ചു. ഫോഗിങ്ങിന് ഇപ്പോൾ മൂന്ന് വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. പുതുതായി വാങ്ങിയ മൂന്ന് വാഹനങ്ങൾ കൂടി അടുത്തദിവസം മുതൽ ഉപയോഗിച്ച് തുടങ്ങും. ആവശ്യത്തിന് മരുന്ന് ഇല്ലെന്ന ആരോപണത്തിനും അടിസ്ഥാനമില്ല. ലാർവിസൈഡ് എന്ന മരുന്നാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതി​െൻറ ഫലപ്രാപ്തിയെ കുറിച്ച് സംശയങ്ങൾ ഉണ്ട്. മുമ്പ് പകർച്ചവ്യാധികളുടെ സമയത്ത് റെയ്ഡ്കോയിൽനിന്ന് ബാക്റ്റോ പവർ എന്ന മരുന്നു വാങ്ങി പരീക്ഷണാർഥം ഉപയോഗിച്ചിരുന്നു. എന്നാൽ, ഇത് റെയ്ഡ്കോ ഉൽപാദിപ്പിക്കുന്ന മരുന്ന് അല്ലാത്തതിനാൽ ഒാഡിറ്റ് ഒബ്ജക്ഷൻ ഉണ്ടായി. അതിനാലാണ് വീണ്ടും അത് വാങ്ങാൻ കഴിയാത്തതെന്നും മിനിമോൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.