മഹാരാജാസ് മെഗാ ലോഗ്​ നാളെ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ മെഗാ ലോഗ് വെള്ളിയാഴ്ച നടക്കുമെന്ന് കോളജ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോളജിലെ ഗ്രന്ഥശാല സമുച്ചയത്തി​െൻറ ശിലാസ്ഥാപനം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും. കോളജിൽ വിവിധ വകുപ്പുകളിലായി 100 പിഎച്ച്.ഡി പ്രബന്ധങ്ങൾ പൂർത്തിയാക്കിയതിനോടനുബന്ധിച്ച് രാവിലെ ഗവേഷകരുടേയും ഗവേഷണപ്രബന്ധങ്ങൾക്ക് മാർഗനിർദേശം നൽകിയ അധ്യാപകരുടേയും സൗഹൃദ സംഗമവും ഉച്ചക്ക് രണ്ടിന് അവരെ ആദരിക്കുന്ന ചടങ്ങും നടക്കും. കോളജിലെ വിവിധ ഡിപ്പാർട്മ​െൻറുകൾ പുറത്തിറക്കിയ പുസ്തകങ്ങളുടെ പ്രദർശനവും കാറ്റലോഗ് പ്രകാശനവും നടക്കും. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ കോളജ് ഗവേണിങ് കൗൺസിൽ ചെയർമാൻ പ്രഫ. പി.കെ. രവീന്ദ്രൻ, പ്രിൻസിപ്പൽ ഡോ. എൻ. ഹിത, കോളജ് െഡവലപ്മ​െൻറ് കൗൺസിൽ അംഗം സി. ജയചന്ദ്രൻ, സ്റ്റാഫ് അഡ്വൈസർ അനന്ത പത്മനാഭൻ, കോളജ് റിസർച് കോഒാഡിനേറ്റർ ഡോ. ബിന്ദു ഷർമിള എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.