വീട്ടമ്മയെ മർദിച്ചതായി പരാതി

കളമശ്ശേരി: വഴിത്തർക്കത്തി​െൻറ പേരിൽ വീട്ടമ്മയെ ഭർത്താവി​െൻറ ബന്ധു മർദിച്ചതായി പരാതി. കളമശ്ശേരി ഗ്ലാസ് കോളനിയിൽ നീറുങ്കൽ വീട്ടിൽ ഷരീഫ ഹമീദാണ് (57) മർദനമേറ്റ് കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. രണ്ട് ദിവസം മുമ്പാണ് സംഭവം. ഭർത്താവ് മരണപ്പെട്ട വീട്ടമ്മയുടെ സ്ഥലം വഴിക്കായി വിട്ടുനൽകണമെന്നാവശ്യപ്പെട്ടാണ് തർക്കം. ഭർത്താവി​െൻറ സഹോദരൻ അസഭ്യം പറഞ്ഞതായും മകൻ മർദിച്ചതായും ഷരീഫയുടെ സഹോദരൻ പറഞ്ഞു. സംഭവത്തിൽ കേസെടുക്കുകയും വീട്ടമ്മയുടെ സഹോദരപുത്രൻ ഇഖ്ബാലിനെ അറസ്റ്റ് ചെയ്തതായും സി.ഐ എസ്. ജയകൃഷണൻ അറിയിച്ചു. കൊച്ചി സർവകലാശാലയിൽ മൊബൈൽ ഫോണിന് നിയന്ത്രണം കളമശ്ശേരി: കൊച്ചി സർവകലാശാലയിൽ വിദ്യാർഥികൾക്ക് മൊബൈൽ ഫോണടക്കം ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വിഡിയോ, ഓഡിയോ ഉപയോഗങ്ങൾക്ക് നിയന്ത്രണം. സർവകലാശാല മറൈൻ ജിയോളജി ആൻഡ് ജിയോ ഫിസിക്സ് ഡിപ്പാർട്ട്മ​െൻറ് കൗൺസിൽ ആവശ്യപ്പെട്ടതനുസരിച്ചാണ് നിയന്ത്രണം. സർവകലാശാലയുടെ അച്ചടക്കത്തിനും അന്തസിനും യോജിച്ചതല്ല എന്ന് ചൂണ്ടിക്കാട്ടി കൗൺസിൽ പ്രമേയം അവതരിപ്പിക്കുകയും ഇത് വി.സിക്ക് നൽകുകയായിരുന്നു. ഇതി​െൻറ ഭാഗമായി എല്ലാ ഡിപ്പാർട്ട്മ​െൻറിലും നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. ഒരു മാസം മുമ്പ് മറൈൻ ജിയോളജി ഡിപ്പാർട്ട്മ​െൻറിലെ മൂന്നാം സെമസ്റ്റർ വിദ്യാർഥിനി അധ്യാപകരിൽനിന്ന് മാനസികപീഡനം ഏൽക്കേണ്ടിവന്നതായ പരാതിയിൽ ഡിപ്പാർട്ട്മ​െൻറിലെ മൂന്ന് അധ്യാപകർക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടായിരുന്നു. ഈ സംഭവത്തിൽ വിദ്യാർഥിനി ഓഡിയോ റെക്കോഡാണ് പരാതിയിൽ തെളിവായി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.