നഗരതിരക്കുകൾക്കിടയിൽ ശാന്തമായി ഇരിക്കാൻ പനമ്പള്ളിനഗറിൽ പോകാം

കൊച്ചി: നഗരതിരക്കുകൾക്കിടയിൽ അൽപം ശാന്തമായി ഇരിക്കാൻ ഇനി പനമ്പള്ളിനഗറിലേക്ക് പോകാം. സൈക്കിൾചവിട്ടാനും വഴിയരികിലെ ബെഞ്ചിലിരുന്ന് കാറ്റുകൊള്ളാനും സൗകര്യങ്ങൾ വിപുലപ്പെടുത്തുകയാണ് ഇവിടെ. പനമ്പള്ളിനഗറിലെ ശിഹാബ് തങ്ങള്‍ റോഡിലാണ് വാക് വേയും സൈക്ലിങ് പാത്തുമായ സ്ട്രീറ്റ് സ്‌കേപ് കൂടുതൽ മനോഹരമാക്കുന്നത്. കൊച്ചിയിലെ ഗതാഗതസംവിധാനത്തിൽ സമ്പൂർണ മാറ്റംവരുത്താനുള്ള പദ്ധതികളുടെ ഭാഗമായി കെ.എം.ആർ.എൽ ഒരുക്കുന്നതാണ് സ്ട്രീറ്റ് സ്കേപ്. നിലവിലെ പദ്ധതി കൂടുതൽ മനോഹരമായി സംരക്ഷിക്കുന്നതി​െൻറ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും കൊച്ചി കോർപറേഷനും വിശാല കൊച്ചി വികസന അതോറിറ്റിയും തമ്മിൽ ധാരണപത്രം ഒപ്പുെവച്ചു. അഞ്ചുവർഷ കാലാവധിയിലായിരിക്കും കെ.എം.ആർ.എൽ സംരക്ഷണത്തിന് നേതൃത്വം നൽകുക. കെ.എം.ആര്‍.എൽ ഓഫിസിലെ ചടങ്ങില്‍ കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ്, കോർപറേഷൻ അസി. സെക്രട്ടറി പി.കെ. അബ്‌ദുൽ മജീദ്, ജി.സി.ഡി.എ സെക്രട്ടറി എം.സി. ജോസഫ് എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്. ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹന‍​െൻറ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഇതി​െൻറ അടിസ്ഥാനത്തില്‍ സ്ട്രീറ്റ് സ്‌കേപ്പി​െൻറ സംരക്ഷണത്തിന് ഒമ്പതംഗ സമിതിക്ക് രൂപംനല്‍കും. കെ.എം.ആര്‍.എലി​െൻറയും ജി.സി.ഡി.എയുടെയും രണ്ടു പ്രതിനിധികള്‍, കൊച്ചി കോര്‍പറേഷനിലെ രണ്ടു കൗണ്‍സിലര്‍മാർ, റെസിഡന്‍സ് അസോസിയേഷൻ പ്രതിനിധികൾ, ജി.സി.ഡി.എയും കെ.എം.ആര്‍.എലും സംയുക്തമായി തീരുമാനിക്കുന്ന ഒരാൾ എന്നിവരാണ് സമിതിയിലുണ്ടാകുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.