സഹോദരങ്ങളുടെ ദുരൂഹ മരണം: പൊലീസ്​ കൊൽക്കത്തയിലേക്ക്​ തിരിച്ചു

പൂച്ചാക്കൽ: സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലെത്തിയ പാണാവള്ളി സ്വദേശികളായ സഹോദരങ്ങൾ പള്ളിവെളി കുന്നേൽവെളി മാമച്ചൻ ജോസഫ് (58), കുഞ്ഞുമോൻ ജോസഫ്(51) എന്നിവർ വിഷാംശം ഉള്ളിൽച്ചെന്ന് മരിച്ച സംഭവം അന്വേഷിക്കുന്നതിന് കേരള പൊലീസ് സംഘം യാത്ര തിരിച്ചു. പൂച്ചാക്കൽ എസ്.ഐ സഞ്ചു ജോസഫ്, എ.എസ്.ഐ മഹേഷ്, ഹോംഗാർഡ് സത്യൻ എന്നിവരാണ് ചൊവ്വാഴ്ച വൈകീട്ട് കൊൽക്കത്തയിലേക്ക് പുറപ്പെട്ടത്. സംഭവസ്ഥലം, ആശുപത്രികൾ തുടങ്ങിയവയിൽ അന്വേഷണം നടത്തും. മാമച്ചനെയും കുഞ്ഞുമോനെയും ആദ്യം അവിടെയെത്തിച്ച ഇടനിലക്കാരൻ കൊൽക്കത്ത സ്വദേശി ബാഹു എന്നു വിളിക്കുന്ന ഖുൽത്തണ്ട് മെഡിയയെ കണ്ടെത്തുന്നതും പ്രധാനമാണ്. ഇതിനായി കൊൽക്കത്ത പൊലീസി​െൻറ സഹായവും തേടും. ചേർത്തല ഡിവൈ.എസ്.പി. എ.ജി. ലാലി​െൻറ ക്രൈം സ്ക്വാഡിലെ എ.എസ്.ഐ അജയ​െൻറ നേതൃത്വത്തിൽ പ്രാദേശിക അന്വേഷണത്തിന് പ്രത്യേക സംഘത്തെയും രൂപവത്കരിച്ചിട്ടുണ്ട്. മാമച്ച​െൻറയും കുഞ്ഞുമോ​െൻറയും വീട്ടുപരിസരത്തും സ്ഥലത്ത് ആദ്യം പോയ സ്വർണപ്പണിക്കാരനായ സുധീറിനോടും ഇവർ വിവരങ്ങൾ തേടി. കുഞ്ഞുമോ​െൻറ വീടിന് സമീപം കൊൽക്കത്ത സ്വദേശികളെ താമസിപ്പിച്ച കൊൽക്കത്ത സ്വദേശിയായ കരാറുകാരനോടും വിവരങ്ങൾ തേടി. സംഭവം സംബന്ധിച്ച് അറിയില്ലെന്നും സംഭവം നടന്ന സ്ഥലം തട്ടിപ്പുകാരുടെയും പ്രശ്നക്കാരുടെയും കേന്ദ്രമാണെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിന് ചേർത്തല ഡിവൈ.എസ്.പി എ.ജി. ലാൽ കൊൽക്കത്തയിലെ ബർദ്വാൻ പൊലീസ് ഇൻസ്പെക്ടർക്ക് രേഖകളും വിവരങ്ങളും കൈമാറിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.