ഒാഖി: ദുരിതാശ്വാസപ്രവർത്തനത്തിൽ സങ്കുചിത രാഷ്​ട്രീയം കലർത്തരുത് ​^ഗൗരിയമ്മ

ഒാഖി: ദുരിതാശ്വാസപ്രവർത്തനത്തിൽ സങ്കുചിത രാഷ്ട്രീയം കലർത്തരുത് -ഗൗരിയമ്മ ആലപ്പുഴ: ഒാഖി ചുഴലി കൊടുങ്കാറ്റിൽപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്കും ദുരന്തത്തിനിരയായവർക്കും എല്ലാ സഹായങ്ങളും എത്തിക്കണമെന്ന് കെ.ആർ. ഗൗരിയമ്മ. ദുരിതാശ്വാസ പ്രവർത്തനങ്ങളെ സങ്കുചിത രാഷ്ട്രീയത്താൽ കാണരുതെന്നും അവർ പറഞ്ഞു. മത്സ്യെത്താഴിലാളി മേഖലയിൽ ഇതുപോലെ ദുരന്തം വിതച്ച സംഭവം സമീപകാലത്തെങ്ങും ഉണ്ടായിട്ടില്ല. വള്ളവും ബോട്ടും വലയും വ്യാപകമായി നഷ്ടപ്പെട്ടതിനൊപ്പം നിരവധി വിലപ്പെട്ട ജീവനുകളും അപഹരിക്കപ്പെട്ടു. പുനരധിവാസപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണം. ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രവർത്തനം ആശ്വാസകരമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പരിമിതികളെ അതിജീവിച്ചാണ് പ്രവർത്തിക്കുന്നത്. സ്വാഭാവികമായും ചില പോരായ്മകളുണ്ടായിട്ടുണ്ടാവാം. എന്നാൽ, അത് മാത്രം കാണുകയും സംസ്ഥാനസർക്കാറി​െൻറ കാര്യക്ഷമമായ നടപടികൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നത് സങ്കുചിത രാഷ്ട്രീയമാണ്. ഇത് പുര കത്തുേമ്പാൾ കുല വെട്ടുന്നതുപോലെ പരിഹാസ്യവുമാെണന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.