കയര്‍ ഭൂവസ്ത്രവിതാനം: സംസ്ഥാനതല ഉദ്ഘാടനം 11-ന്

കൊച്ചി: കയര്‍ ഭൂവസ്ത്രവിതാനം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം വടക്കേക്കരയിൽ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. വൈകീട്ട് 3.30ന് മൂത്തകുന്നം വടക്കേക്കര ബാങ്ക് ഓഫ് ഇന്ത്യ മൈതാനിയില്‍ നടക്കുന്ന പരിപാടിയിൽ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും. കയര്‍ സഹകരണ സംഘങ്ങള്‍ക്കുള്ള ആധുനിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. കെ.വി. തോമസ് എം.പി മാലിന്യപരിപാലന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.