അവലോകന ​സമ്മേളനം ഇന്ന്​

കൊച്ചി: സുവർണജൂബിലി വേളയിൽ അറബിക്കടലി​െൻറ റാണിയായ കൊച്ചിയുടെ 50 വർഷത്തെ വികാസവും വളർച്ചയും വിലയിരുത്താൻ ഗാന്ധിയൻ കൂട്ടായ്മ കച്ചേരിപ്പടി ഗാന്ധിഭവൻ അങ്കണത്തിൽ ബുധനാഴ്ച വൈകീട്ട് നാലിന് അവലോകന സമ്മേളനം സംഘടിപ്പിക്കും. '50 വർഷം കൊച്ചിയുടെ വളർച്ച ജനങ്ങളുടെ കാഴ്ചപ്പാടിൽ' എന്നതാണ് വിഷയം. മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ സി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവഹിക്കും. മുൻ മേയർമാരായ കെ.എം. ഹംസക്കുഞ്ഞ്, പ്രഫ. മാത്യു പൈലി, കെ. ബാലചന്ദ്രൻ, ദിനേശ്മണി, കെ.ജെ. സോഹൻ, ടോണി ചമ്മണി എന്നിവരെ ആദരിക്കും. എറണാകുളം നോർത്ത് ഏരിയയിൽ െറസിഡൻറ്സ് അസോസിയേഷനുകളുമായി സഹകരിച്ച് നടപ്പാക്കുന്ന സമ്പൂർണ ഗാർഹിക മാലിന്യ സംസ്കരണ പരിപാടി ചർച്ച ചെയ്യും. എക്യുമെനിക്കൽ ക്രിസ്മസ് കരോൾ എട്ടിന് കൊച്ചി: എറണാകുളം വൈ.എം.സി.എയുടെയും വൈ.ഡബ്ല്യു.സി.എയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന എക്യുമെനിക്കൽ ക്രിസ്മസ് കരോൾ സർവിസ് വെള്ളിയാഴ്ച വൈകീട്ട് 5.30 മുതൽ ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കും. ഹരിയാന മുൻ ഡി.ജി.പി ഡോ. ജോൺ വി. ജോർജ് ക്രിസ്മസ് സന്ദേശം നൽകും. പ്രശസ്ത ഗായക സംഘങ്ങൾ ക്രിസ്മസ് ഗാനങ്ങൾ ആലപിക്കും. വൈ.ഡബ്ല്യു.സി.എ പ്രസിഡൻറ് മായ ചെറിയാൻ, വൈ.എം.സി.എ പ്രസിഡൻറ് തോമസ് എബ്രഹാാം എന്നിവർ സംസാരിക്കും. കൃഷ്ണയ്യർ അനുസ്മരണവും ജനകീയ നീതിമേളയും കൊച്ചി: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക നിയമ സംരക്ഷണ സമിതി കോട്ടയം യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ഒമ്പതിന് രാവിലെ 10ന് എറണാകുളം നോർത്ത് മെട്രോ പാലസിൽ വി.ആർ. കൃഷ്ണയ്യർ അനുസ്മരണവും ജനകീയ നീതിമേളയും സംഘടിപ്പിക്കും. അനുസ്മരണപ്രഭാഷണം കെ. നന്ദിനി നിർവഹിക്കും. പി.എ. ചന്ദ്രൻ, മോഹൻരാജ്, ഡോ. ടി.എം. ജോർജ് എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.