നിലം നികത്തൽ തടഞ്ഞു

നെട്ടൂർ: അനധികൃത നിലംനികത്തൽ ശ്രമം സി.പി.ഐ പ്രവർത്തകർ തടഞ്ഞു. നെട്ടൂർ കൈതവനക്കര പ്രദേശത്ത് രണ്ട് ഏക്കറിലധികമുള്ള ഒറ്റ സർവേ നമ്പറിലുള്ള സ്ഥലം നികത്താനായിരുന്നു ശ്രമം. സി.പി.ഐ മരട് ലോക്കൽ സെക്രട്ടറി എ.ആർ. പ്രസാദി​െൻറ നേതൃത്വത്തിലെത്തിയ പ്രവർത്തകർ സ്ഥലത്ത് കൊടി സ്ഥാപിച്ചു. തുടർന്ന് മരട് വിേല്ലജ് ഓഫിസറെത്തി സ്റ്റോപ് മെമ്മോ നൽകി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം മരട്: ഓഖി കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻറ് ആൻറണി കളരിക്കൽ ആവശ്യപ്പെട്ടു. ഓഖി ചുഴലിക്കാറ്റിെനത്തുടർന്ന് തീരദേശമേഖലകളിൽ കടൽവെള്ളം കയറി നാശം സംഭവിച്ചവർക്ക് സാമ്പത്തിക സഹായവും ക്യാമ്പിലുള്ളവരുടെ നഷ്ടപ്പെട്ട വസ്തുക്കൾ വീണ്ടെടുക്കാനുള്ള നടപടികളും എത്രയും വേഗം പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓഖി: മരിച്ചവരോടുള്ള ആദരസൂചകമായി ദുഃഖാചരണം മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരോടുള്ള ആദരസൂചകമായി തോപ്പുംപടി ഫിഷറീസ് ഹാർബറിൽ ഒരു ദിവസത്തെ ദുഃഖാചരണം നടത്തി. ഹാർബറിൽനിന്ന് ആരംഭിച്ച അനുശോചനറാലിയിൽ നിരവധി തൊഴിലാളികൾ പങ്കുചേർന്നു. അനുശോചന യോഗം പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. ലോങ് ലൈൻ ബോട്ട് ആൻഡ് ഗിൽനെറ്റ് ബയിങ് ഏജൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എ.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. ചാൾസ് ജോർജ് അനുശോചനപ്രമേയം അവതരിപ്പിച്ചു. കെ.ജെ. മാക്സി എം.എൽ.എ, വി.ഡി. മജീന്ദ്രൻ, കെ.എം. റിയാദ്, വി.യു. അനസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.