കാഴ്​ചപരിമിതരുടെ ടി 10: കോട്ടയം കെ.എഫ്.ബി ടൈഗേഴ്‌സ് ജേതാക്കള്‍

കൊച്ചി: ലോക ഭിന്നശേഷിദിനാചരണത്തി​െൻറ ഭാഗമായി ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരള സംഘടിപ്പിച്ച ടി 10 ക്രിക്കറ്റ് ടൂർണമ​െൻറില്‍ കോട്ടയം കെ.എഫ്.ബി ടൈഗേഴ്‌സ് ജേതാക്കൾ. തൃപ്പൂണിത്തുറ പാലസ് ഓവലില്‍ നടന്ന മത്സരത്തില്‍ റെയിന്‍ബോ സ്റ്റാര്‍സ് കാസർകോടിനെയാണ് 18 റണ്‍സിന് പരാജയപ്പെടുത്തിയത്. കോട്ടയത്തി​െൻറ അജേഷാണ് മാന്‍ ഓഫ് ദ മാച്ച്. കെ.എഫ്.ബി ടസ്‌ക്കേഴ്‌സ് മലപ്പുറത്തി​െൻറ ബിനീഷ് (ബി വൺ വിഭാഗം), മുഹമ്മദ് ഫര്‍ഹാന്‍ (ബി ടു), റെയിന്‍ബോ സ്റ്റാര്‍സി​െൻറ െക.എം. ജിനീഷ് (ബി ത്രി) എന്നിവരെ മാന്‍ ഓഫ് ദ സീരീസായി തെരഞ്ഞെടുത്തു. എം. സ്വരാജ് എം.എല്‍.എ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി.എ.ബി.കെ പ്രസിഡൻറ് കെ.ആര്‍. അനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി രജനീഷ് ഹ​െൻറി, മലബാര്‍ എസ്‌കേപ്‌സ് ഓപറേഷന്‍ മാനേജര്‍ ലല്ലു ഹരിദാസ്, ടി.സി.സി സെക്രട്ടറി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.