ഹാദിയ കേസ്​: ശഫിൻ ജഹാനെ എൻ.​െഎ.എ ചോദ്യം ചെയ്​തു

കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ട് ശഫിൻ ജഹാനെ എൻ.െഎ.എ ചോദ്യം ചെയ്തു. എൻ.െഎ.എയുടെ നിർദേശപ്രകാരം കൊച്ചി ഒാഫിസിലെത്തിയ ശഫിൻ ജഹാ​െൻറ ചോദ്യം ചെയ്യൽ ഉച്ചക്കുശേഷമാണ് പൂർത്തിയായത്. കഴിഞ്ഞയാഴ്ച ഹാദിയ കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോൾ ശഫിൻ ജഹാനെതിരെ എൻ.െഎ.എ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതി​െൻറ തുടർച്ചയായിട്ടായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ, മൊഴിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ എൻ.െഎ.എ അധികൃതർ തയാറായില്ല. ആവശ്യമെന്ന് തോന്നിയാൽ കേസിൽ ഇനിയും കൂടുതൽ മൊഴിയെടുക്കുമെന്ന് എൻ.െഎ.എ അധികൃതർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പോപുലർ ഫ്രണ്ട് നേതാവിൽനിന്ന് രണ്ടുതവണ എൻ.െഎ.എ നേരത്തേ മൊഴിയെടുത്തിരുന്നു. സുപ്രീം കോടതി ജനുവരിയിൽ വീണ്ടും കേസ് പരിഗണിക്കുേമ്പാൾ മൊഴിയെടുക്കലി​െൻറ വിശദാംശങ്ങൾ കോടതിയെ അറിയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.