ബാബരി: പി.ഡി.പി മതേതരത്വ സംരക്ഷണ സമ്മേളനം നാളെ

കൊച്ചി: ബാബരി മസ്ജിദ് തകർത്ത് 25 വർഷം തികയുന്ന ആറിന് പി.ഡി.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈകീട്ട് നാലിന് ഹൈകോടതി ജങ്ഷനിൽ മതേതരത്വ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കും. പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി.എ. മുജീബ്റഹ്മാൻ, മുഹമ്മദ് റജീബ്, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, പ്രഫ. അരവിന്ദാക്ഷൻ, കെ.എസ്. മധുസൂദനൻ, പി.പി. സന്തോഷ്, വി.എച്ച്. അലിയാർ മൗലവി, സെയ്ത് മുഹമ്മദ് മാസ്റ്റർ, മുഹമ്മദ് വെട്ടത്ത്, പി.എ.എം. സലീം സഖാഫി, സലാഹുദ്ദീൻ അയ്യൂബി, പത്മിനി ഡി. നെട്ടൂർ എന്നിവർ പങ്കെടുക്കും. ഓഖി ദുരന്തം: പരസ്പരം പഴിചാരലല്ല പരിഹാര നടപടികളാണ് ആവശ്യം -ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കൊച്ചി: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കക്ഷിരാഷ്ട്രീയ സങ്കുചിതത്വങ്ങളും കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ പരസ്പരം പഴിചാരലുകളുമല്ല, അടിയന്തര പരിഹാര നടപടികളാണ് ഉണ്ടാകേണ്ടതെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസ്താവനയിൽ പറഞ്ഞു. സമീപകാലങ്ങളിൽ മറ്റ് പലയിടങ്ങളിലുമുണ്ടായ ചുഴലിക്കാറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറക്കുറെ ശക്തി കുറഞ്ഞ ഒന്നായിട്ടുപോലും ഓഖി ചുഴലിക്കാറ്റിന് മുന്നിൽ സർക്കാർ പകച്ചുനിൽക്കുന്ന കാഴ്ചയാണ് സംസ്ഥാനം കണ്ടതെന്നും ഇക്കാര്യത്തിൽ സർക്കാർ അലംഭാവം അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള അതി​െൻറ സമീപനം തന്നെയാണ് വ്യക്തമാക്കുന്നതെന്ന് പ്രസ്ഥാനം അഭിപ്രായപ്പെട്ടു. ദുരന്തംമൂലം നഷ്ടങ്ങൾ ഉണ്ടായ ജനവിഭാഗങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, ഈ ജനവിഭാഗങ്ങളുടെ ആശങ്ക പരിഹരിക്കാൻ സത്വരപരിഹാര നടപടി കൈക്കൊള്ളണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു. ദുരന്തനിവാരണം: സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം -നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് കൊച്ചി: ഓഖി ചുഴലിക്കാറ്റി​െൻറ ഭീകരത നേരിടുന്നതിനും ദുരന്തനിവാരണ നടപടി സ്വീകരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ച് തീരമേഖലയുടെ ആശങ്കകള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് (എന്‍.കെ.സി) സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ എം.എന്‍. ഗിരി, എന്‍.എന്‍. ഷാജി, ബിജി മണ്ഡപം, ജില്ല പ്രസിഡൻറുമാരായ കെന്നഡി കരിമ്പിന്‍കാലായില്‍, അയ്യൂബ് മേലേടത്ത്, വള്ളിക്കോട് കൃഷ്ണകുമാര്‍, സന്തോഷ് വി. മാത്യു, ബിബിന്‍ കട്ടപ്പന, പി.എച്ച്. ഷംസുദ്ദീന്‍, ബിജു നാരായണന്‍, സി.എം. ബിനുമോന്‍, ഗീത ബാലചന്ദ്രന്‍, എസ്. പത്മകുമാരി, ജോണി ജോർജ്, കാട്ടക്കട സുനില്‍, കെ.ജെ. ടോമി, എം.ജെ. മാത്യു, ആൻറണി ജോസഫ് മണവാളന്‍, ജോയി എളമക്കര, അനില്‍ കുറുമശ്ശേരി, നെല്‍സണ്‍ ഫ്രാന്‍സിസ്, ബിനു മട്ടുമ്മല്‍, സേവ്യര്‍ തൊഴുത്തിങ്കല്‍, ശശാങ്ക വേലിക്കകത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.