കുഫോസിലെ ചൂണ്ടയിടല്‍ മത്സരം മാറ്റി

കൊച്ചി: -ഓഖി ചുഴലിക്കാറ്റ് ദുരന്തത്തി​െൻറ പശ്ചാത്തലത്തില്‍ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയില്‍ ഓപണ്‍ ഡേയോട് അനുബന്ധിച്ച് ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ചൂണ്ടയിടല്‍ മത്സരം മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. നേരേത്ത അറിയിച്ചതുപോലെ കുഫോസ് ഓപണ്‍ ഡേ ചൊവ്വാഴ്ചതന്നെ നടക്കും. പൊതുജനങ്ങളില്‍ ഫിഷറീസ്, സമുദ്രപഠനം എന്നീ മേഖലകളെക്കുറിച്ച് ബോധവത്കരണം നടത്താനും ശാസ്ത്രാവബോധം സൃഷ്ടിക്കാനുമാണ് കുഫോസ് ഓപൺ ഡേ ആചരിക്കുന്നത്. ഓപൺ ഡേ ദിവസമായ ചൊവ്വാഴ്ച വിദ്യാർഥികള്‍ക്കും പൊതുജനങ്ങള്‍ക്കും രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ കുഫോസി​െൻറ പനങ്ങാട് മെയിന്‍ കാമ്പസും അക്വേറിയവും മ്യൂസിയവുമൊക്കെ സൗജന്യമായി സന്ദര്‍ശിക്കാം. മത്സ്യകൃഷി സംബന്ധമായി കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ നിവര്‍ത്തിക്കുന്നതിനുള്ള സ്‌പെഷല്‍ കൗണ്ടറും അന്ന് പ്രവര്‍ത്തിക്കും. കണ്ടല്‍ക്കാടുകളുടെ പരിസ്ഥിതി പ്രാധാന്യത്തി​െൻറ ബോധന പരിപാടികളും ഓപണ്‍ ഡേയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.