ഒാഖി ദുരന്തം; പ്രതിരോധ മന്ത്രിയുടെ പ്രസ്​താവന രാഷ്​ട്രീയലക്ഷ്യം മുൻനിർത്തി ^കെ.വി. തോമസ്

ഒാഖി ദുരന്തം; പ്രതിരോധ മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം മുൻനിർത്തി -കെ.വി. തോമസ് കൊച്ചി: സുനാമി ദുരന്തമുണ്ടായ സമയത്തേക്കാൾ കൂടുതൽ ക്രിയാത്മകമായി കേന്ദ്രസർക്കാർ ഒാഖി ദുരന്തവുമായി ബന്ധപ്പെട്ട് ഇടപെടുന്നുണ്ടെന്ന രീതിയിൽ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന രാഷ്ട്രീയലക്ഷ്യം മുൻനിർത്തിയാണെന്ന് കെ.വി. തോമസ് എം.പി. സുനാമി ദുരന്തമുണ്ടായ കാലത്ത് മുഖ്യധാരാ രാഷ്ട്രീയത്തിൽ പോലുമില്ലാതിരുന്ന നിർമല സീതാരാമൻ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവനകളിൽ പലതും രാഷ്ട്രീയ പ്രേരിതം മാത്രമാണ്. തോപ്പുംപടി ഫിഷറീസ് ഹാർബറിൽ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ അകപ്പെട്ട് തിരിച്ചെത്തിയ മഝ്യത്തൊഴിലാളികളെ സന്ദർശിച്ചശേഷം എറണാകുളം പ്രസ്ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ േകാസ്റ്റൽ പൊലീസിനും മറൈൻ എൻഫോഴ്സ്മ​െൻറിനും മതിയായ ഉദ്യോഗസ്ഥരില്ല. ഓഖി കൊടുങ്കാറ്റിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇവിടെനിന്ന് മത്സ്യബന്ധനത്തിന് പോയത് 115 ഓളം ബോട്ടുകളാണ്. ഇതിൽ 4 എണ്ണം തിരിച്ചെത്തി. തിരിച്ചെത്തിയ ബോട്ടുകളിലെ നാവിഗേഷൻ സംവിധാനങ്ങളും വലകളും നഷ്ടപ്പെട്ട വകയിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. രക്ഷാദൗത്യം പുരോഗമിക്കുേമ്പാൾ മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും പങ്കാളികളാക്കണം. ശക്തമായ കൊടുങ്കാറ്റിലും പേമാരിയിലും പെട്ട് 75 മുതൽ 100 നോട്ടിക്കൽ മൈൽ ദൂരത്തേക്ക് വരെ ബോട്ടുകൾ ഒഴുകിപ്പോയെന്നാണ് രക്ഷപ്പെട്ടവരിൽനിന്ന് അറിയാൻ കഴിഞ്ഞത്. പ്രധാനപ്പെട്ട എല്ലാ തുറമുഖങ്ങളിലും ലാൻഡിങ് സ്റ്റേഷനുകളിലും മന്ത്രിമാരുടെ ഉത്തരവാദിത്തത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ ഒരു ടീം ഉടനെ നേതൃത്വം ഏറ്റെടുക്കണം. ഇതൊരു ദേശീയ ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.