കടലിൽ ജീവൻ നഷ്​ടപ്പെട്ടവരുടെ സാമ്പത്തിക സഹായം വർധിപ്പിക്കണം ^കേരള ധീവര മഹാസഭ

കടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സാമ്പത്തിക സഹായം വർധിപ്പിക്കണം -കേരള ധീവര മഹാസഭ കൊച്ചി: കൊടുങ്കാറ്റുമൂലം ജീവൻ നഷ്ടപ്പെട്ടവരുടെ സാമ്പത്തിക സഹായം 20 ലക്ഷമായി വർധിപ്പിക്കണമെന്ന് കേരള ധീവര മഹാസഭ ആവശ്യപ്പെട്ടു. വീടുകൾ നശിച്ചവർക്ക് പുതുക്കിപ്പണിയാൻ തുകയും, വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് 5000 രൂപ വീതം നഷ്ടപരിഹാരവും നൽകണം. കടൽേക്ഷാഭം പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം. കടലിൽ ഉണ്ടാകുന്ന അപകടങ്ങൾ മൂലം മരിക്കുന്നവരുടെ മൃതദേഹം കിട്ടിയാലും ഇല്ലെങ്കിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ആനുകൂല്യം നൽകണമെന്നും ധീവര മഹാസഭ ആവശ്യപ്പെട്ടു. തകർന്ന മണൽ വാടകൾ, തടയണകൾ, സീവാളുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും വി. മോഹനൻ, ജനറൽ സെക്രട്ടറി സുഭാഷ് നായരമ്പലം, ജില്ല പ്രസിഡൻറ് ടി.കെ. രാജൻ എന്നിവർ ആവശ്യപ്പെട്ടു. അടിയന്തര സാമ്പത്തിക സഹായം നൽകണം കൊച്ചി: ഒാഖി ചുഴലിക്കാറ്റി​െൻറ കെടുതിയിൽ കൊച്ചി, വൈപ്പിൻ തീരദേശ മേഖലകളിൽ കടൽവെള്ളം കയറി വീട് തകർന്നവർക്കും വീടുകളിൽ വെള്ളം കയറി ക്യാമ്പുകളിൽ കഴിയുന്ന മുഴുവൻ ആളുകൾക്കും ഉടൻ സാമ്പത്തിക സഹായം നൽകണമെന്ന് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻറ് ആൻറണി കളരിക്കൽ ആവശ്യപ്പെട്ടു. റേഷൻ കാർഡുകൾ, വസ്ത്രങ്ങൾ, ആധാരങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി പലതും നഷ്ടപ്പെട്ടവരാണ് ക്യാമ്പിൽ. ജില്ലയിലെ കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളിൽ കടൽഭിത്തിയും പുലിമുട്ടും സ്ഥാപിക്കാൻ സർക്കാർ ജാഗ്രത കാണിക്കണമെന്നും മത്സ്യത്തൊഴിലാളികളുടെയും കടലോരവാസികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ക്യാമ്പുകളിൽ മെഡിക്കൽ സംവിധാനം ഉൗർജിതപ്പെടുത്തണമെന്നും അേദ്ദഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.