അക്ഷരദീപം സമഗ്രപദ്ധതിയുടെ രണ്ടാംവര്‍ഷ ഉദ്ഘാടനം

പള്ളുരുത്തി: കൊച്ചി നിയോജകമണ്ഡലത്തിൽ കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന അക്ഷരദീപം സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ രണ്ടാംവർഷ ഉദ്ഘാടനം നടന്നു. തിങ്കളാഴ്ച കുമ്പളങ്ങി സ​െൻറ് പീറ്റേഴ്സ് സ്കൂളിൽ ഇന്നസ​െൻറ് എം.പി ഉദ്ഘാടനം നിർവഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊച്ചിയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 27,000 വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി ആദ്യവർഷം വൻ വിജയമായിരുന്നു. കുട്ടികളുടെ വിജയനിലവാരം ഉയർത്തുന്ന ഈ പദ്ധതി പൊതുവിദ്യാഭ്യാസമേഖലക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷാകർത്താക്കളും അധ്യാപകരും നാട്ടുകാരുമാണ് രണ്ടാംഘട്ട ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്. എജുക്കേഷനൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ബെന്നി പനക്കൽ പദ്ധതി വിശദീകരിച്ചു. അടുത്ത അധ്യയനവർഷത്തിൽ വിദ്യാർഥികൾക്ക് നൽകാനുള്ള പുസ്തകം പ്രകാശനം ചെയ്തു. കോർപറേറ്റ് എജുക്കേഷനൽ ഏജൻസി മാനേജർ ഫാ. ജോപ്പി കൂട്ടുങ്കൽ, ജില്ല പഞ്ചായത്ത് അംഗം ടി.വി. അനിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എസ്. പീതാംബരൻ, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി ജോസി, കൊച്ചി കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈനി മാത്യു, കൊച്ചി കോർപറേഷൻ കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ്, കുമ്പളങ്ങി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവ് ആൻറണി, കുമ്പളങ്ങി മുൻ പഞ്ചായത്ത് പ്രസിഡൻറ് ജെയ്സൻ ടി. ജോസ്, സ​െൻറ് പീറ്റേഴ്സ് സ്കൂൾ പ്രധാനാധ്യാപിക റോസി ക്ലാര, സ​െൻറ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ സി.ജെ. സേവ്യർ, പി.ടി.എ പ്രസിഡൻറ് ജോയ് സി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു. സിഗ്നൽ ലൈറ്റ് സംവിധാനം സ്ഥാപിച്ചു മട്ടാഞ്ചേരി: അപകടം പതിവായ തോപ്പുംപടി ബി.ഒ.ടി പാലത്തി​െൻറ കിഴക്കേ കവാടത്തില്‍ ട്രാഫിക് പൊലീസ് സിഗ്നല്‍ ലൈറ്റ് സംവിധാനം സ്ഥാപിച്ചു. ഇവിടെ സിഗ്നല്‍ ഇല്ലാത്തതിനാല്‍ നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്. കായംകുളം ഡ്രീം ആര്‍ട്ടാണ് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. എട്ടു ലക്ഷം രൂപ െചലവഴിച്ചാണ് സിഗ്നല്‍ തയാറാക്കിയിട്ടുള്ളത്. 10 വര്‍ഷത്തേക്ക് ഇതി​െൻറ വൈദ്യുതി ബില്‍ ഉള്‍പ്പെടെ പരിപാലനച്ചുമതലയും ഡ്രീം ആര്‍ട്ട് തന്നെയാണ് ചെയ്യുക. ഓട്ടോമാറ്റിക് സംവിധാനത്തിന് പുറമേ മാന്വലുമുണ്ട്. വൈദ്യുതിയില്ലെങ്കിലും സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഇന്‍വെര്‍ട്ടര്‍ ഉള്‍പ്പെടെ സൗകര്യവും ഒരുക്കിയിട്ടുണ്ട്. തേവര, സുഭാഷ് പാര്‍ക്ക് എന്നിവിടങ്ങളിലും ഇത്തരം സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഈ ഭാഗത്ത് ഒരേസമയം അഞ്ചു പൊലീസുകാരാണ് ഡ്യൂട്ടി ചെയ്തിരുന്നത്. സിഗ്നല്‍ ലൈറ്റ് വന്നതോടെ ഇനി ഒരാളുടെ സേവനം മാത്രം മതിയാകും. സിഗ്നല്‍ ലൈറ്റി​െൻറ സ്വിച്ച് ഓണ്‍ കര്‍മം ഡി.സി.പി എ.ആര്‍. പ്രേംകുമാര്‍ നിർവഹിച്ചു. ട്രാഫിക് അസി. കമീഷണര്‍ എം.എ. നസീര്‍, ട്രാഫിക് സി.െഎ വി. വിമല്‍, എസ്.ഐ സുധീര്‍, ഡ്രീം ആര്‍ട്ട് എം.ഡി സുജിന്‍ലാല്‍ എന്നിവർ സംസാരിച്ചു. ട്രാഫിക് സിഗ്നല്‍ വന്നതോടെ ഇവിടത്തെ അപകടങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.