കെ.എം.ആർ.എലിന് നിവേദനം നൽകി

മരട്: കൊച്ചിൻ കോർപറേഷനിലേതുപോലെ മരടിലേയും റോഡുകൾ നിർമിക്കണമെന്നാവശ്യപ്പെട്ട് കെ.എം.ആർ.എൽ എം.ഡി മുഹമ്മദ് ഹനീഷിന് കൗൺസിലർമാർ നിവേദനം നൽകി. ചമ്പക്കര മുതൽ പേട്ടവരെ മെട്രോ നിർമാണപ്രവർത്തനം തുടക്കംകുറിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചമ്പക്കര റോഡിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ കാരണം വാഹനയാത്രക്കാർ ദേശീയപാതയിലേക്ക് കയറുന്നതിനു വളരെ ബുദ്ധിമുട്ടനുഭവിക്കുന്നു. ചമ്പക്കര കനാൽ റോഡ്, ചമ്പക്കര കണ്ണാടിക്കാട്‌, വല്ലൂർ റോഡ് തുടങ്ങിയ റോഡുകളാണ് ദേശീയപാതയിലേക്ക് കയറുന്നതിനായി ഉപയോഗിക്കുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ടൊഴി വാക്കുന്നതിനായി കൊച്ചിൻ കോർപറേഷ​െൻറ വിവിധ റോഡുകൾ മെട്രോനിർമാണത്തി​െൻറ ഭാഗമായി നിർമിച്ചിട്ടുള്ളതുപോലെ മരട് നഗരസഭയിലെ റോഡുകളും നിർമിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എം.ആർ.എൽ എം.ഡി മുഹമ്മദ് ഹനീഷിന് മരട് നഗരസഭ മൂന്നാം ഡിവിഷൻ കൗൺസിലർ ആൻറണി ആശാംപറമ്പിൽ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബോബൻ നെടുംപറമ്പിൽ എന്നിവർ നിവേദനം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് നടപടികൾ ഉടൻ ഉണ്ടാകുമെന്ന് മെട്രോ എം.ഡി ഉറപ്പുനൽകിയതായും ഇരുവരും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.