ചികിത്സയിലുള്ള മത്സ്യത്തൊഴിലാളികളെ സന്ദർശിച്ചു

പറവൂർ: താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ്നാട്ടിലെ തേങ്ങാപട്ടണം സ്വദേശികളായ മത്സ്യത്തൊഴിലാളികളെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ സന്ദർശിച്ചു. ഇവർക്കുവേണ്ട എല്ലാ സജീകരണങ്ങളും ഒരുക്കാൻ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദേശം നൽകി. ചികിത്സയിൽ കഴിയുന്ന തൊഴിലാളികളിൽ ചിലർക്ക് ചെറിയ പരിക്കുകളുണ്ട്. എല്ലാവരുെടയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 14 ദിവസം മുമ്പാണ് ഇവർ കടലിലേക്ക് പുറപ്പെട്ടത്. ശക്തമായ കാറ്റിലും തിരമാലയിലുംപെട്ട് ഒരുതവണ ബോട്ട് മറിഞ്ഞു. എല്ലാവരും ബോട്ടിൽതന്നെ പിടിച്ചുകിടന്നതിനാൽ അപകടത്തിൽപെട്ടില്ല. മറ്റൊരു തിരമാലയിൽ ബോട്ട് നിവർന്നു. ഭക്ഷണസാധനങ്ങളെല്ലാം ഇതിനിടയിൽ നഷ്ടപ്പെട്ടു. കടൽ ശാന്തമായതോടെ കരയിലേക്ക് വരുകയായിരുന്നു. ബോട്ടി​െൻറ സ്്റ്റോറിലുണ്ടായിരുന്ന മത്സ്യം നഷ്ടപ്പെട്ടില്ല. ബന്ധുക്കളെത്തിയാൽ ഇവർ നാട്ടിലേക്ക് മടങ്ങും. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, കൗൺസിലർമാരായ കെ.എ. വിദ്യാനന്ദൻ, ടി.വി. നിഥിൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി, സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.