ആധാരം തിരികെ നൽകാത്തതിന് ബാങ്ക് നഷ്്ടപരിഹാരം നൽകണം

പറവൂർ: സഹകരണ ബാങ്കിൽ വായ്പയെടുക്കാൻ നൽകിയ അസ്സൽ ആധാരം തിരികെ കൊടുക്കാത്തതിനാൽ വസ്തു ഉടമക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹരം നൽകാൻ എറണാകുളം ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധിച്ചു. പറവൂർ മാക്കനായി മണിലിൽ എം.കെ. അശോകൻ നൽകിയ ഹരജിയിലാണ് വിധി. ആലുവ സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽനിന്ന് 1990ൽ 52.5 സ​െൻറി​െൻറ വസ്തു പണയപ്പെടുത്തി 15,000 രൂപ വായ്പയെടുത്തിരുന്നു. 2009ൽ മുഴുവൻ തുകയും പലിശയും അടച്ച് ബാധ്യത തീർക്കുകയുണ്ടായി. എന്നാൽ, പണയപ്പെടുത്തിയ ആധാരവും മുന്നാധാരവും തിരിച്ചുലഭിച്ചില്ല. ഒരോ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. 2014ൽ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ബാങ്കിന് നോട്ടീസ് അയച്ചു. ഇതിനുശേഷം അസ്സൽ ആധാരം കാണുന്നില്ലെന്ന കത്തും സബ് രജിസ്ട്രാർ ഓഫിസിൽനിന്ന് സൂപ്രണ്ട് ഒപ്പിട്ട ആധാരത്തി​െൻറ പകർപ്പും തപാലിൽ അശോകന് അയച്ചുകൊടുത്തു. ബാങ്കിൽനിന്ന് അയച്ച ആധാരത്തി​െൻറ പകർപ്പ് അടുത്തദിവസംതന്നെ തിരിച്ചുനൽകിയശേഷം ഉപഭോക്തൃ തർക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. ഒരുമാസത്തിനുള്ളിൽ ആധാരം തിരിച്ചുനൽകാനാണ് നിർദേശം. അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം കൂടാതെ 5000 രൂപ കോടതിച്ചെലവും നൽകണം. ആധാരം നൽകാൻ കഴിഞ്ഞില്ലെങ്കിൽ പരാതിക്കാരന് വസ്തുവി​െൻറ മുഴുവൻ രേഖകൾ രജിസ്ട്രാർ ഓഫിസിൽനിന്ന് ലഭിക്കാനുള്ള ചെലവും ബാങ്ക് വഹിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.