മതസാഹോദര്യത്തി​െൻറ സന്ദേശം വിളിച്ചോതി നബിദിനറാലിക്ക് വരവേൽപ്​

ചെങ്ങന്നൂർ: മതസാഹോദര്യത്തി​െൻറ സന്ദേശം വിളിച്ചോതി നബിദിനറാലിക്ക് മാന്നാർ മേജർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തി​െൻറ നേതൃത്വത്തിൽ വരവേൽപ് നൽകി. മാന്നാർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ പുത്തൻപള്ളിയിൽ കഴിഞ്ഞ 10 ദിവസമായി നടന്ന നബിദിനാഘോഷങ്ങൾക്ക് സമാപനംകുറിച്ചാണ് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത റാലി നടന്നത്. അറബനമുട്ട്, കോൽക്കളി, ഖുർആൻ പാരായണം, ദഫ്മുട്ട്, മദ്റസ വിദ്യാർഥികളുടെ കലാപരിപാടി എന്നിവ മിഴിവേകി. ക്ഷേത്രത്തിൽ എത്തിച്ചേർന്ന റാലിയെ സ്വീകരിക്കുന്നതിന് ക്ഷേത്രോപദേശക സമിതിയും മഹാദേവ സേവാസമിതിയും എത്തി. നിലവിളക്കി​െൻറയും താളമേളലയങ്ങളുടെയും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഉപദേശക-മഹാദേവസമിതിയുടെ സാരഥികളായ കലാധരൻ പിള്ള കൈലാസം, വിനോദ്കുമാർ ചിറ്റക്കാട്ട്, വി.കെ. രാജു, വി.എൻ. ദാസ്, കെ.കെ. നായർ, സുന്ദരേശൻ, രാമൻ തമ്പി, സുമേഷ്, ശിവപ്രസാദ് എന്നിവർ ബൊക്കെ നൽകി മദ്റസ വിദ്യാർഥികളെ സ്വീകരിച്ചു. മധുരപലഹാരങ്ങളും വിതരണം ചെയ്തു. ആർ. വെങ്കിടാചലം ആമുഖപ്രഭാഷണം നടത്തി. തുടർന്ന് ഇമാം എം.എ. മുഹമ്മദ് ഫൈസി, എൻ.എ. സുബൈർ, ടി. മുഹമ്മദ് ഇക്ബാൽ കുഞ്ഞ്, കെ. അബ്ദുല്ലത്തീഫ്, മാന്നാർ അബ്ദുല്ലത്തീഫ്, പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരിൽ എന്നിവർ സംസാരിച്ചു. ആറാം തവണയാണ് നബിദിനറാലിയെ വരവേൽക്കുന്നത്. ജമാഅത്ത് കമ്മിറ്റി മുൻ ഭാരവാഹികളായ പി.എ. അസീസുകുഞ്ഞ്, പി.എ. ഷാജഹാൻ, ടി.കെ. ഷാജഹാൻ, കെ.എ. അബ്ദുൽ അസീസ്, എച്ച്. ഷാജഹാൻ കല്ലംപറമ്പിൽ, പി.എ. ഷാജഹാൻ, പി.എ. അബ്ദുൽ റഷീദ്, പി.എ. മുഹമ്മദ് ഷാ ജഹാൻ, കെ.എ. സലാം, കെ.എ. കരീം, കെ.എ. സുലൈമാൻ കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.