കടല്‍ക്ഷോഭം: അടിയന്തരസാഹചര്യം നേരിടാന്‍ സംവിധാനങ്ങളൊരുക്കി ആരോഗ്യവകുപ്പ്

കൊച്ചി: ചുഴലിക്കാറ്റും കടല്‍ക്ഷോഭവുംമൂലമുള്ള അടിയന്തരസാഹചര്യങ്ങള്‍ നേരിടാന്‍, ആരോഗ്യ ഡയറക്ടറുടെ നിര്‍ദേശാനുസരണം ജില്ലയില്‍ നടപടികള്‍ സ്വീകരിച്ചു. ജില്ല മെഡിക്കല്‍ ഓഫിസറുടെ ചുമതലവഹിക്കുന്ന അഡീഷനല്‍ ഡി.എം.ഒ ഡോ. ശ്രീദേവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വിദ്യ, മറ്റ് ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ തീരദേശമേഖലകളിലെ ആശുപത്രികളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച് മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എടവനക്കാട് ഗവ. യു. പി.എസ്, ദേവീവിലാസം യു.പി.എസ്, വെളിയത്താംപറമ്പ്, ഫിഷറീസ് സ്‌കൂള്‍, ഞാറക്കല്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍സംഘം സേവനം നല്‍കിവരുന്നു. ചെല്ലാനം പഞ്ചായത്തിലെ സ​െൻറ് മേരീസ് ഹൈസ്‌കൂള്‍, പുത്തന്‍തോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സേവനം നല്‍കുന്നുണ്ട്. രാത്രിയും ആരോഗ്യപ്രവര്‍ത്തകരുടെ സേവനവും ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്ന് കൂടുതല്‍ ഡോക്ടര്‍മാരെയും തീരദേശമേഖലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് അടിയന്തരചികിത്സ നല്‍കാന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കി. ഏതുസാഹചര്യവും നേരിടാന്‍ ജീവനക്കാരുടെ ജോലിസമയം ക്രമീകരിച്ചു. ആശുപത്രി സൂപ്രണ്ടി​െൻറയും ആര്‍.എം.ഒയുടേയും നേതൃത്വത്തില്‍ സജ്ജീകരണങ്ങള്‍ വിലയിരുത്തി. പറവൂര്‍ താലൂക്ക് ആശുപത്രി, ഫോര്‍ട്ട്‌ കൊച്ചി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. അടിയന്തര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസില്‍ കൺേട്രാള്‍ റൂം തുറന്നു. ഫോൺ: 0484 2360802. എല്ലാ താലൂക്ക് ഓഫിസുകളും തീരപ്രദേശത്തുള്ള വില്ലേജ് ഓഫിസുകളും രാത്രിയും പ്രവര്‍ത്തിക്കും. ക്യാമ്പുകളുടെ പരിസരത്തും തീരപ്രദേശത്തും രാത്രി െപാലീസ് പട്രോളിങ് ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.