തീരസംരക്ഷണ പദ്ധതികളോട് സർക്കാർ മുഖംതിരിക്കുന്നു ^എം.പി

തീരസംരക്ഷണ പദ്ധതികളോട് സർക്കാർ മുഖംതിരിക്കുന്നു -എം.പി ആലപ്പുഴ: തീരസംരക്ഷണ പദ്ധതികൾ നടപ്പാക്കുന്നതിൽ ഇടത് സർക്കാർ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കെ.സി. വേണുഗോപാൽ എം.പി. കടലാക്രമണം പ്രതിരോധിക്കാൻ തീരസംരക്ഷണത്തിന് ഒരു പദ്ധതി പോലും നടപ്പാക്കിയില്ല. അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബിയിൽ പല വൻകിട പദ്ധതികളും പ്രഖ്യാപിക്കുന്ന സർക്കാർ തീരസംരക്ഷണത്തിന് കാര്യമായ പരിഗണന നൽകുന്നില്ല. എന്നാൽ, കിഫ്ബിയിൽ പ്രഖ്യാപിച്ച പദ്ധതികളുടെ കാര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നു. വൻകിട പദ്ധതികൾ കിഫ്‌ബിയിൽ ഉൾക്കൊള്ളിച്ചാണ് കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ, തീരദേശ ജനത ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന കടലാക്രമണത്തിന് പരിഹാരം കാണാൻ ഒരു രൂപപോലും കഴിഞ്ഞ ബജറ്റിലും വകയിരുത്തിയില്ല. പരിഗണനയിലുള്ള തീരസംരക്ഷണ പദ്ധതികൾക്ക് അടിയന്തര അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തുറമുഖ വകുപ്പ് മന്ത്രിക്കും എം.പി കത്ത് നൽകി. പുറക്കാട്, ചെട്ടികാട് തുടങ്ങിയ കടലാക്രമണ ബാധിത പ്രദേശങ്ങളും താൽക്കാലിക ഷെൽട്ടറുകളും എം.പി സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.