സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

മൂവാറ്റുപുഴ: ഡിസംബർ ആറ് മുതൽ ഒൻപത് വരെ മൂവാറ്റുപുഴയിൽ നടക്കുന്ന 30 ാമത് ജില്ല സ്കൂൾ കലോത്സവത്തി​െൻറ ലോഗോ പ്രകാശനം ചെയ്തു. മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ എൽദോ എബ്രഹാം എം.എൽ.എ പ്രകാശനം നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഉഷാ ശശിധരൻ, വൈസ് ചെയർമാൻ പി.കെ. ബാബുരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ പ്രമീള ഗിരീഷ് കുമാർ, ഉമാമത്ത് സലീം, പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുൽ സലാം, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സി.എം. ശുക്കൂർ, കൗൺസിലർമാരായ ജെയ്സൺ തോട്ടത്തിൽ, ജിനു മടേക്കൽ, ജയകൃഷ്ണൻ നായർ, സിന്ധു ഷൈജു, സെലിൻ ജോർജ്, പ്രേംചന്ദ്, വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർ സി.എ. സന്തോഷ്, പബ്ലിസിറ്റി കൺവീനർ കബീർ, ജോ. കൺവീനർ കെ.എ. നൗഷാദ്, കെ.എ. ഹസൻ, ജെയ്സൺ ജോസഫ്, എം.കെ. ബിജു, ജോസ് മാനുവൽ, എസ്. സന്തോഷ് എന്നിവർ സംബന്ധിച്ചു. പേഴയ്ക്കാപിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി റുമൈസ റഫീഖ് ആണ് ലോഗോ ഡിസൈൻ ചെയ്തത്. കേന്ദ്ര സർക്കാറി​െൻറ ഡിജി ധൻ മേളയിൽ സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനം നേടിയതും ഈ വിദ്യാർഥിയാണ്. പേഴക്കാപ്പിള്ളി പഴയ വീട്ടിൽ പറമ്പിൽ റഫീഖി​െൻറയും നജിയയുടെയും മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.